മോഹൻലാലിനെ ബോഡി ഷൈമിങ് നടത്തിയവർക്ക് എതിരെ ഹരീഷ് പേരടി

0
98

കുഞ്ഞാലി മരക്കാർ എന്ന പ്രിയദർശൻ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. നാൽപതു സിനിമകൾക്ക് മുകളിൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയദർശൻ മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രം കേരളത്തിലെ തന്നെ ഏറ്റവും മുതല്മുടക്കുള്ള സിനിമയാണ്.ചിത്രം റീലീസ് ആകുന്നതിനു മുൻപ് തന്നെ ട്രോളുകളും അധിക്ഷേപ്പിക്കുന്ന പോസ്റ്റുകളും മറ്റും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട് ഏറെ. സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന ചിത്രം ഉപയോഗിച്ച് ശരീരത്തെ പരിഹസിച്ച് വ്യക്തിയധിക്ഷേപം നടത്തുന്നുവെന്നാണ് വിമര്‍ശനം. മോഹൻലാലിനെ ബോഡി ഷൈമിങ് നടത്തുന്ന പോസ്റ്റുകളാണ് ഇവ. ശരീര ഭാരം കൂടുതൽ ഉള്ളത് കൊണ്ട് അതിനെ കളിയാക്കുന്ന തരത്തിലെ ബോഡി ഷൈമിങ് പോസ്റ്റുകൾ ചില സോഷ്യൽ മീഡിയ ഗ്രുപ്പുകളിൽ ഒരുപാട് വരുന്നുണ്ട്

അത്തരത്തിൽ ലാലേട്ടനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ് . അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ. “ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാൻ സംസാരിക്കുന്നത് … ഞാൻ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂർത്തിയാക്കി … ഞാനും ഈ മഹാനടനും തമ്മിൽ അതിവൈകാരികമായ ഒരു സീനുണ്ട്… അതിൽ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുർത്തമുണ്ട്… അതിൽ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവൻ പ്രകാശിച്ചത്…. നിരവധി തവണ ആവർത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാർത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് … ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കൻമാരെ കണ്ട വടക്കൻകളരിയുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാൻ പറ്റുകയുള്ളു… ലാലേട്ടാ വിണ്ടും ഒരു ലാൽ സലാം…

ഈ ബോഡി ഷൈമിങ് പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെ പരോക്ഷമായെങ്കിലും ലാലേട്ടന്റെ മറുപ്പടിയും എത്തി. മോഹൻലാൽ സ്വന്തം ശരീരത്തിൽ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു മുൻപ് ആരാധകരുടെ പരാതി. കൂടി വരുന്ന താരത്തിന്റെ ശരീര ഭാരത്തെ കുറിച്ചോർത്തു ആരാധകർ ആകുലപ്പെട്ടിരുന്നു. എന്നാൽ മോഹൻലാൽ ഇപ്പോൾ ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയാണ്. മോഹൻലാലിൻറെ പുതിയ ജിം വർകൊണ്ട് ഫോട്ടോസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അദ്ദേഹം സ്വന്തം ഫേസ്ബുക് പേജിൽ പങ്കു വച്ചതല്ല ഈ ഫോട്ടോ , അദ്ദേഹത്തിന്റെ ട്രൈനർ പങ്കു വച്ചതാണിത്