ഈ നടിയെ മനസ്സിലായോ!! അതേ ക്ലാസ്സ്മേറ്സിലെ റസിയ തന്നെസഹനടിയായും നടിയായും ഒരുപാട് സിനിമകളില്‍ അഭിനയിച്ച നടി രാധിക, ക്ലാസ്‌മേറ്റ്‌സിലെ റസിയയുടെ വേഷത്തിലൂടെയായിരുന്നു പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരുന്നത്. വിവാഹ ശേഷം രാധിക സിനിമയിൽ നിന്നൊരു വലിയ ഗ്യാപ്പ് എടുക്കുകയായിരുന്നു. 2016 ഫെബ്രുവരി 12നായിരുന്നു നടി രാധികയുടെ വിവാഹം. ദുബായില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പിനിയില്‍ ജോലി നോക്കുന്ന അഭില്‍ കൃഷ്ണയാണ് നടി രാധികയെ വിവാഹം കഴിച്ചത്..


സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുക ആണെങ്കിലും രാധിക സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുതിയ ചിത്രങ്ങൾ പങ്കു വയ്ക്കാനും ആരാധകരുമായി ആശയ വിനിമയം നടത്താനും താരം സമയം കണ്ടെത്താറുണ്ട്. ഗ്രാമീണ / നാടൻ വേഷങ്ങളിൽ ആണ് രാധിക കൂടുതലും അഭിനയിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ താരത്തിന്റെ മേക്ക് ഓവർ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ..


മുടി ബോയ് കട്ട് ചെയ്തു കിടിലൻ മോഡേൺ ലൂക്കിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് രാധിക ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. പുത്തൻ ലുക്കിലും രാധിക സുന്ദരി ആണെന്നാണ് ആരാധകർ പറയുന്നത്. 1992ല്‍ പുറത്തിറങ്ങിയ വിയറ്റ്നാം കോളനി എന്ന ചിത്രത്തില്‍ ബാലതാരമായാണ് രാധിക സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തില്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ നടി പ്രേക്ഷക ശ്രദ്ധ നേടി.

Pic Courtesy – Instagram Radhika Rezia

Comments are closed.