ഈ ചിരിക്ക് അർത്ഥങ്ങളേറെയുണ്ട്മമ്മൂട്ടി, മലയാളത്തിന്റെ അഭിമാനം. എന്തിനധികം പറയുന്നു ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം. പേരന്പ് എന്ന മമ്മൂട്ടി ചിത്രം ഇന്നലെ തീയേറ്ററുകളിൽ റീലീസ് ആയി. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത്. എന്ത് കൊണ്ട് പേരന്പ് എന്ന തമിഴ് ചിത്രത്തിന് വേണ്ടി മലയാളികൾ ഇത്രയും കാത്തുനിന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.ഫിലിം ഫെസ്റ്റിവൽ സ്റ്റഫ് എന്നുള്ള മുൻവിധി ഉണ്ടായിട്ടു കൂടെ സൃഷ്ടിക്കപ്പെട്ട ഫാൻസ്‌ ഷോയുടെ എണ്ണം അതും ഒരു തമിഴ് ചിത്രത്തിന് എന്നത് ഏറെ മുകളിലാണ്.

തമിഴ്, മലയാളം എന്നിങ്ങനെ ഭാഷാടിസ്ഥാനത്തിൽ സിനിമയെ വേർതിരിക്കാൻ അല്ല ഉദ്ദേശം എന്നാലും പോയിന്റിലേക്ക് വരുകയാണ്. പേരന്പ് എന്ന തമിഴ് ചിത്രത്തിനെ ഇത്ര ആവേശത്തോടെ മലയാളികൾ കാത്തിരുന്നു എങ്കിൽ അത് വിരൽ ചൂണ്ടുന്നത് മലയാളത്തിൽ ആ മഹാ നടനെ വച്ച് വികലമായ സൃഷ്ടികൾ പടച്ചു വിട്ട സംവിധായകരുടെ നേരെയാണ്. എല്ലാ അർത്ഥത്തിലും പൂർണനായ അഭിനേതാവ് കൈയിലിരിക്കെ പോലും medicre എന്ന് പോലും വിളിക്കാൻ വയ്യാത്ത വളിപ്പുകൾ ചിലർ സൃഷ്ടിച്ചു. ആ മനുഷ്യന്റെ പ്രതിഭയോട് ഉള്ള അനാദരവാണത്.


ചിലപ്പോൾ ചിലർ തിരിച് ചോദിക്കും മമ്മൂട്ടി എന്ത് കൊണ്ട് അത്തരം സിനിമകൾക്ക് ഡേറ്റ് നൽകി എന്ന്. അതിനു ഉത്തരം ലളിതമാണ് തനിക്ക് മുന്നിൽ വരുന്ന തിരക്കഥകളെ മാത്രമേ അദ്ദേഹത്തിന് ഫിൽറ്റർ ചെയ്യാൻ പറ്റു. വരുന്നത് എല്ലാം ഇത്തരം മെഡിയോക്രിറ്റി ആഘോഷിക്കപ്പെടുന്ന സിനിമയായാൽ എന്ത് ചെയ്യും. കഴിഞ്ഞ കുറെ വര്ഷങ്ങളായി പേരന്പിനോട് കിട പിടിക്കുന്ന ഒരു സിനിമ പോലും ഹൈലി ക്രീയേറ്റീവ് എന്ന് വിളിക്കുന്ന മലയാളം ഇൻഡസ്ട്രിയിൽ നിന്ന് മമ്മൂട്ടിക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഏറെ വിഷമകരമാണ്


പേരന്പ് വീണ്ടും ഒരു ഓർമപ്പെടുത്തലാണ്, മമ്മൂട്ടി എന്ന മഹാനടനെ കുറിച്ച്, അദ്ദേഹത്തിന്റെ അഭിനയ സപര്യയെ പറ്റി. മലയാളത്തിലെ സംവിധായകരോട് ഒരു വാക്ക്, ഇജ്ജാതി കാലിബർ ഉള്ള മനുഷ്യനോട് കാണിക്കുന്ന നീതികേടു തന്നെയാണ് അഭിനയിക്കാൻ ഒരു സാധ്യതയുമില്ലാത്ത മോശം കഥാപാത്രങ്ങൾ. പേരന്പ് നിങ്ങളെ മാറ്റി ചിന്തിപ്പിക്കട്ടെ.. Once a champion always a champion… മമ്മൂക്ക ഇഷ്ടം..

Jinu Anilkumar

Comments are closed.