ഈ കലുഷിത അവസ്ഥകൾ ‘അമ്മ മറികടക്കും – മോഹൻലാൽഅമ്മയുടെ 23- ാം ജനറൽ മീറ്റിങ്ങ് യോഗമാണ് ഇന്നലെ കഴിഞ്ഞത്. മീറ്റിങ്ങിൽ മലയാളത്തിന്റെ മിക്ക താരങ്ങളും പങ്കെടുകയും ചെയ്തിരുന്നു. അതിന് ശേഷം അവർ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത പുതിയ തിയറ്റര്‍ സംഘടന ഫിയോകിന്റെ ഉദ്ഘാടന ചടങ്ങിലേക്കായിരുന്നു . അതിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ആദ്യമായി വിഷയത്തെകുറിച്ച് മോഹൻലാൽ പ്രതികാരണം നടത്തിയത്.
മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ

” ഈ കലുഷിത അവസ്ഥ അമ്മ മറികടക്കും ഇത്തരം അവസ്ഥകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട് . ഇരുപത്തിയഞ്ച് വര്‍ഷം ഇതുപോലൊരു സംഘടന മുന്നോട്ടു പോവുക എന്നത് പ്രയാസമുള്ള കാര്യമാണ്. ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ആര്‍ക്കും ഒരു ഉപദ്രവവുമില്ലാതെ അതിനെയൊക്ക ഏറ്റവും മനോഹരമായി കൈകാര്യം ചെയ്യാന്‍ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു സംഘടനയുടെ പ്രസിഡന്റാണ് പുതിയ സംഘടനയ്ക്ക് ഒപ്പമുണ്ടെന്ന് പറഞ്ഞത്. അതേ വികാരത്തോടെ ഞാനും പറയുന്നു. ഇന്ന് നന്നായി മുന്നോട്ടുപോകട്ടെ” –

Comments are closed.