“ഇവൻ ഊമ അല്ല എരുമയായിട്ടു വരെ അഭിനയിക്കും” ഇയാളെന്തൊരു മനുഷ്യനാടോ..!!!!

0
279

ഇയാളെന്തൊരു മനുഷ്യനാടോ സൂരാജ് തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കള്ളനായ ഫഹദിനോട് ചോദിക്കുന്ന ചോദ്യമാണിത്. ഒരുപക്ഷെ ഒരുപാട് ആവർത്തി ഫഹദ് എന്ന നടനോട് മനസ്സ് കൊണ്ട് മലയാളികൾ ചോദിച്ചൊരു ചോദ്യമാണിത്. ഓരോ തവണയും ആവശ്യസനീയമായ പ്രകടനങ്ങൾ നമ്മുക്ക് സമ്മാനിച്ച്‌ ലൈം ലൈറ്റിൽ നിന്നു അകന്നു മാറി നിൽക്കുന്ന ഈ മനുഷ്യന്‍റെ കഴിഞ്ഞ പ്രകടനത്തിന്‍റെ വെളിച്ചമാണ് അയാൾ സിനിമകൾക്കിടയിലെടുക്കുന്ന ഗ്യാപ്പിനിടയിലെ ആളനക്കം മനസ്സിൽ തോന്നിപ്പിക്കുന്നത്. ഇങ്ങനെ പിന്തിരിഞ്ഞു നടക്കുമ്പോഴും അയാളെ മലയാളി അങ്ങു ഒരുപാട് ഇഷ്ടപ്പെട്ടു പോകുകയാണ്.

സ്റ്റാർടമോ കെട്ടിപ്പൊക്കിയ ഹൈപ്പ് കമാനങ്ങളോ ഇല്ലാതെ ഫഹദ് വന്നു അയാളുടെ കഥാപാത്രം തന്നെ പറയുമ്പോലെ നൈസ് ആയിട്ടങ്ങു അഭിനയിച്ചിട്ട് പോകുന്നു. പരമ്പരാഗത താരങ്ങൾ എന്ന് കൈയൊപ്പ് കിട്ടിയ യുവതാരങ്ങൾക്കിടയിലും ഇതുപോലെ പ്രകടനങ്ങൾ കൊണ്ട് മനസുകളെ കീഴടക്കുന്ന വേറെ ഒരാളില്ല. അയാൾക്ക്‌ നമ്മുടെ ഹൃദയത്തിൽ ഒരു കസേര മാറ്റിയിട്ടിട്ടുണ്ട് മറ്റുള്ളവരിൽ നിന്നൊക്കെ മാറ്റി അയാള്ക്കും നമ്മുക്കും സംവദിക്കാൻ മാത്രമായി. അങ്ങനെ അയാളുടെ സിറിലും, സോളമനും, മഹേഷും, ദാസും, കള്ളൻ പ്രസാദുമെല്ലാം നമ്മുക്ക് വേണ്ടപെട്ടവരാകുന്നു.

സൂക്ഷ്മാഭിനയത്തിന്‍റെ പരകോടിയിലാണ് തൊണ്ടിമുതലിലെ കള്ളൻ പ്രസാദിനെ ആയാൾ അവതരിപ്പിക്കുന്നത്. പ്രതേകിച്ചും ആ മാല ഒളിപിച്ച ശേഷമുളള സീനുകളിൽ അയാൾ ചിരിക്കുന്നതും, തല്ല് കൊണ്ട് വീഴാൻ നേരത്തേ കണ്ണുകളുടെ ചലനവുമെല്ലാം നമ്മൾ നേരത്തേ പറഞ്ഞ വാചകം ഇയാളെ പറ്റി വീണ്ടും വീണ്ടും പറയിക്കും. അകെ സംവിധായകരോട് ഒരു അഭ്യർഥനയെ ഉള്ളു ഫഹദിന് ഒരു റോൾ നൽകുമ്പോൾ ഫ്ലാറ്റ് ആകാതെ ഏതെങ്കിലും പെർഫോം ചെയ്യാനുള്ള സ്പേസ് ഉള്ളവ കൊടുക്കുക, അങ്ങനെയൊന്നുണ്ടെങ്കിൽ അയാളത് വേറെ തലത്തിൽ എത്തിക്കും. ഇനി വേറെ ഒരു തലത്തിൽ ചിന്തിച്ചാൽ, കഥാപാത്രത്തിന് ഉണ്ടാകുന്ന ഇമോഷണൽ വീക്നെസ് അലെങ്കിൽ അൺ സെറ്റൽഡ് ആകാത്ത മനസ്സ് ഉള്ള കഥാപാത്രങ്ങൾ, ഹാപ്പി റ്റു ഗൊ എന്നത് മാത്രമല്ലാത ഒരു സാധാരണ മനുഷ്യനെ പോലെ കയറ്റിറക്കങ്ങൾ ഉള്ള ഇമോഷണൽ ജംഷേഴ്സിലൂടെ കടന്നു പോകുന്ന പച്ചയായ മനുഷ്യരെ അവതരിപ്പിക്കാൻ അയാൾക്ക് മിടുക്ക് കൂടുതലാണ്. അതായത് ഒതുക്കത്തിൽ പറയുമ്പോൾ സാധാരണ മനുഷ്യരെ പച്ചയായ ജീവിതങ്ങളെ ഇത്രമേൽ ജെന്വിൻ ആയി അവതരിപ്പിക്കുന്ന വേറൊരു നടനില്ല. അത് അയാളുടെ മാത്രം പ്രത്യേകതയാണ്.

അത്തരത്തിൽ നമുക്ക് വിസ്മയം സൃഷ്ടിച്ച കഥാപാത്രങ്ങളാണ് മഹേഷും, റസൂലും, സിറിലും, അയിമനവും അങ്ങനെ അസംഖ്യം കഥാപാത്രങ്ങളും. ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ പല പല പീക്ക് പോയിന്റുകളിലൂടെ കഥാപാത്രത്തെ അത്രമേൽ ഡീറ്റൈൽ ചെയ്യാൻ കഴിയുന്നു അയാൾക്ക്‌. സ്വാഭാവികമമായും പല നടന്മാരുടെ കാര്യത്തിലും സംവിധായകർ അയാളുടെ കഥാപാതത്തിനെ ഡീറ്റൈൽ ചെയ്യുവാൻ ആ കഥാപാത്രത്തിന് ചുറ്റുമുള്ളവരുടെ ഒരുപാട് സഹായം എടുക്കുന്നടത് ഫഹദിന് അങ്ങനെ ഒന്നില്ലാതെ അയാളുടെ ഭാവ പ്രകടനങ്ങളിലൂടെ കഥാപാത്രത്തിന്‍റെ ഡീറ്റൈൽഡ് സ്ട്രക്ച്ചർ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നു. ഉദ്ധാരണത്തിനു സോളമൻ എന്ന കഥാപാത്രം എന്താണെന്നുള്ളതിന്‍റെ ഡീറ്റൈലിംഗ് അയാൾക്ക്‌ ചുറ്റുമുള്ളവരുടെ വാക്കുകളിൽ നിന്നല്ല അയാളിൽ നിന്നുമാണ് പ്രേക്ഷകന് ലഭിക്കുന്നത്, റസൂലിന്‍റെയും, മഹേഷിന്‍റെയും കാര്യത്തിൽ അങ്ങനെ തന്നെയാണ്. അങ്ങനെ പറയുമ്പോൾ അയാൾ ഡയറെക്ടർസ് ഡിലൈറ്റ് മാത്രമല്ല റൈറ്റേഴ്‌സ് ഡിലൈറ് കൂടെയാണ്.

കണ്ണുകളിലൂടെ കൃത്യമായ രീതിയിൽ കൺവെ ചെയ്യാനുള്ള കാര്യങ്ങൾ മലയാള സിനിമയിൽ അപൂർവമായി കിട്ടിയ ഒന്നോ രണ്ടൊ പേരെ ഉള്ളു അതിലൊന്നു മോഹൻലാലാണ് മറ്റെതു ഫഹദും. അത്കൊണ്ട് അടുത്ത മോഹൻലാൽ ആണ്‌ ഫഹദ് എന്നല്ല. ഫഹദിനെ പോലെ ഫഹദ് മാത്രമേ ഉള്ളു അത്രമേൽ റെയർ ബ്രീഡാണ്. തൊണ്ടിമുതലിലെ പ്രസാദിലേക്ക് എത്തുമ്പോൾ അയാളിലെ നടന്‍റെ കാലിബർ കൊണ്ട് തന്നെയാണ് അത്രയും മിസ്റ്റീരിയസ് ആയ അതെ സമയം ആണ്റ്റഗോണിസ്റ്റിക് സ്വഭാവങ്ങൾ ഉള്ളൊരാലായിട്ട് കൂടെ അയാളുടെ മനോതലങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു പോകാൻ പ്രേക്ഷകന് തോന്നുനത്. പ്രസാദ്‌ എന്ന കള്ളന്റെ ചേഷ്ടകളും ഭാവങ്ങളും അത്രമേൽ ഫഹദിന്റെ പരകായ പ്രവേശനത്തിലൂടെ സാധ്യമാകുന്ന ഒന്നാണ്. ആരായാലും പറഞ്ഞു പോകും “ഇവൻ ഊമ അല്ല എരുമയായിട്ടു വരെ അഭിനയിക്കും എന്ന്”

തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിക്കാൻ ആണ്‌ ഫഹദിനിഷ്ടം. ഫാൻസ്‌ അസോസിയേഷനുകളിൽ വിശ്വസിക്കാതെ ഇന്ന് കാണുന്നത് നാളെ ശ്വാശതം അല്ലെന്നു വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ഒരു ഇന്റർവ്യൂ പോലും കൊടുക്കാൻ ആഗ്രഹമില്ലാത്ത താൻ ഇപ്പോഴും ഒന്നും അല്ലെന്നു പറയുന്ന ഫഹദ് മലയാളികളുടെ pseudo മനോഭാവത്തെ വലിച്ചു കീറുന്ന വ്യക്തിത്വമാണ്. തീയേറ്ററുകളിൽ കാണികൾ അയാളുടെ പ്രകടനം നെഞ്ചേറ്റി കൈയടിക്കുമ്പോഴും അയാൾ തിരിഞ്ഞ് നടക്കുകയായിരിക്കും തന്നിലേക്ക് തന്നെ ഒതുങ്ങി ആരവങ്ങളില്ലാതെ..

#ജിനു അനില്‍കുമാര്‍