ഇവന്‍ ഡ്രൈവര്‍ എന്ന പുച്ഛമാണ് പലര്‍ക്കും; നിര്‍മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ എനിക്ക് അര്‍ഹതയില്ലേമോഹൻലാലിനൊപ്പം മുപ്പതു വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു ആന്റണി പെരുമ്പാവൂർ. കേരളത്തിലെ വമ്പൻ പ്രൊഡ്യൂസർമാരിൽ ഒരാൾ എന്ന ടാഗ് മോഹൻലാലിൻറെ ഡ്രൈവർ ആയി അറിയപ്പെടാൻ ആന്റണി ആഗ്രഹിക്കുന്നു. പത്തു വര്ഷം മാത്രമാണ് മോഹൻലാലിൻറെ വാഹനത്തിന്റെ വളയം ആന്റണി പിടിച്ചത്. അത് കഴിഞ്ഞു മോഹൻലാൽ വേറെ ജോലികൾ നൽകുകയായിരുന്നു. വലിയ നിർമ്മാതാവാണ് എങ്കിലും ഇന്നും മോഹൻലാലിന് താഴെ പഴയ ആന്റണി ആയി ജീവിക്കുന്ന അദ്ദേഹം അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മോഹൻലാലുമൊത്തുള്ള മുപ്പതു വർഷത്തെ അനുഭവങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം പറയുന്ന വാക്കുകളിങ്ങനെ

ആന്റണി കഥകേട്ടാലേ മോഹന്‍ലാല്‍ അഭിനയിക്കൂ എന്ന് പറയുന്നവരുണ്ട്. ഞാന്‍ കഥകേള്‍ക്കാറുണ്ട്. വിജയിക്കുമെന്ന് എനിക്ക് തോന്നുന്ന കഥകള്‍ കേള്‍ക്കാന്‍ ലാല്‍ സാറിനോട് പറയാറുമുണ്ട്. ചിലപ്പോള്‍ അത് വേണ്ട എന്ന് ലാല്‍ സാര്‍ തന്നെ പറയാറുണ്ട്. എത്രയോ കഥകള്‍ ലാല്‍ സാര്‍ നേരിട്ട് കേള്‍ക്കാറുണ്ട്. ഞാന്‍ അത് വേണ്ട എന്ന് പറഞ്ഞാലും നമുക്ക് ചെയ്യാമെന്ന് അദ്ദേഹം പറയും. പിന്നെ ഞാന്‍ ഒന്നും പറയാറില്ല. ലാല്‍ സാറിന്റെ 25 സിനിമകള്‍ നിര്‍മിച്ചു. മിക്കതും വിജയമായിരുന്നു.- ആന്റണി പറയുന്നു.

നിര്‍മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ തനിക്ക് അര്‍ഹതയില്ലേയെന്നും ആന്റണി ചോദിക്കുന്നു. പണമിറക്കുന്ന ആള്‍ക്ക് ഒരു സിനിമ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അര്‍ഹതയുണ്ട്. വേറെ ഏത് നിര്‍മാതാവിന് മുന്നിലും കഥ പറയാം. ആന്റണിക്ക് മുന്നില്‍ പറ്റില്ല എന്ന് പറയുന്നതിന് ഒരു കാരണമേയുള്ളൂ. ആന്റണി ഡ്രൈവറായിരുന്നു എന്നത് തന്നെ.ലാല്‍ സാറിന്റെ വിജയപരാജയങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന സിനിമയുടെ കഥ കേള്‍ക്കാന്‍ എനിക്ക് അധികാരമില്ല എന്ന് പറയേണ്ടത് ലാല്‍ സാര്‍ മാത്രമാണ്.

മോഹന്‍ലാല്‍ എന്ന നടനെ കുറ്റം പറയുന്ന പലരും പിന്നീട് മോഹന്‍ലാലിന് മുന്‍പില്‍ സ്‌നേഹപൂര്‍വം സ്വന്തം ആളെന്ന മട്ടില്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. കുറ്റംപറയുന്നവരും അധിക്ഷേപിക്കുകയും ചെയ്യുന്ന പലരും മോഹന്‍ലാലിന്റെ വളര്‍ച്ചയില്‍ മനസ് വിഷമിച്ചവരാണ്.

ഒരു ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡും വാങ്ങിയ നിര്‍മാതാവാണ് ഞാന്‍. ലാഭം കിട്ടില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കണമെന്ന ലക്ഷ്യത്തോടെ പല സിനിമകളും നിര്‍മിച്ചത്. ഇതെല്ലാം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നിര്‍മിച്ചതാണ്. ആരുടേയും പോക്കറ്റടിച്ച പണം കൊണ്ടുണ്ടാക്കിയ സിനിമകളല്ല. ഈ അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ പല പത്രങ്ങളും ചാനലുകളും എന്റെ ഫോട്ടോ പോലും കൊടുത്തില്ല. രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് വാങ്ങുന്ന പടവും കൊടുത്തില്ല. മറ്റ് പല നിര്‍മാതാക്കളെ കുറിച്ച് പ്രത്യേക ന്യൂസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇവന്‍ ഡ്രൈവര്‍ എന്ന പുച്ഛമാണ് പലര്‍ക്കും. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു.. ഞാന്‍ ഡ്രൈവര്‍ തന്നെയാണ്.-

മോഹന്‍ലാലിന്റെ പണം കൊണ്ടാണ് ആന്റണി സിനിമ എടുക്കുന്നതെന്നാണ് പലരേയും പരാതി. അങ്ങനെയല്ല എന്നതാണ് സത്യം. പക്ഷേ അങ്ങനെ ആകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്‍ എന്നെ വിശ്വസിച്ചു പണം ഏല്‍പിക്കുന്നു എന്നതിലും വലിയ ബഹുമതിയുണ്ടോ?

Comments are closed.