ഇന്ത്യയിലെ ആദ്യത്തെ സ്പേസ് മൂവി വരുന്നു – ജയം രവിയുടെ ടിക് ടിക് ടിക്ഇന്ത്യയിലെ ആദ്യത്തെ സ്പേസ് മൂവി വരുന്നു. ജയം രവിയെ നായകനാക്കി ശക്തി സുന്ദർ രാജൻ സംവിധാനം ചെയുന്ന ” ടിക് ടിക് ടിക് ” എന്ന ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ സ്പേസ് മൂവി എന്ന ഖ്യാതി നേടാൻ പോകുന്നത്. ഇതിന് മുൻപ് ജയം രവിയും ശക്തി സുന്ദറും ചേർന്ന് ഒരുക്കിയ ” മിരുത്തൻ ” ബോക്സ്‌ ഓഫീസ് നല്ല വിജയം സൃഷ്ട്ടിക്കാൻ സാധിച്ചിരുന്നു. ഹോളിവുഡിൽ മാത്രം കാണുന്ന സുംമ്പി മൂവി പരീക്ഷണമായിരുന്നു മിരുത്തൻ. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ബഹിരാകാശം പ്രമേയമാക്കി ഒരു സ്പേസ് മൂവിയുമായി ആണ് ഇത്തവണ പ്രേക്ഷകരെ ത്രസിപ്പിക്കാൻ ശക്തി സുന്ദർ രാജനും കൂട്ടരും എത്തുന്നത്‌. തങ്ങളുടെ ഇതിന് മുന്പത്തെ ചിത്രമായ മിരുതന്റെ വലിയ വിജയമാണ് ഇത്തരം ഒരു ചിത്രം ഒരുക്കാൻ പ്രചോദനമായത്.
തമിഴ് സിനിമയിൽ വ്യത്യസ്‍ത അവതരണവുമായി ആണ് ശക്തി സുന്ദർ രാജൻ ചിത്രങ്ങൾ എപ്പോഴും എത്തുന്നത്‌ അതിനോടൊപ്പം തന്റെ കരിയറിൽ എപ്പോഴും വ്യത്യസ്‍ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജയം രവിയും ഒന്നിക്കുമ്പോൾ പ്രേക്ഷകർ ആ ചിത്രത്തെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ടിക് ടിക് ടിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ജയം രവി ട്വിറ്ററിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവച്ചിരുന്നു.
ജയം രവിയെ കൂടാതെ ആരോൺ അസീസ്, നിവേദ പുതുരാജ്, രമേശ്‌ തിലക്, എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് ഹിതേഷ് ജാബാക് ആണ്. സംഗീതം ഡി ഇമൻ ആണ്.


സംവിധായകൻ ശക്തി സുന്ദർ രാജൻ ചിത്രത്തെ കുറിച്ച് പറഞ്ഞതിങ്ങനെ.

” ഒരു കൊമേഴ്‌സ്യലായി ഒരു സ്പേസ് മൂവി ഞങ്ങൾ എസ്പ്ലോർ ചെയുകയാണ്. ചിത്രത്തിന്റെ കഥ സ്പെയ്സിലേക്ക് മാറുമ്പോൾ പ്രേക്ഷകരെ അതിലേക്കു കൊണ്ട് വരുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മുടെ സിനിമയ്ക്ക് റൊമാൻസ് ഇല്ല, ഗാനങ്ങളും പോലും മോൺടാഗേഷനുകളായി ചിത്രീകരിക്കപ്പെട്ടിട്ടുള്ളതും . എന്നാൽ എല്ലാവരെയും ആകർഷിക്കുന്ന ഘടകങ്ങൾ ഉണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു. “

Comments are closed.