ഇത് റാണാ തന്നെയാണോ ..താരത്തിന്റെ ആരോഗ്യത്തിൽ ആശങ്ക പൂണ്ട് ആരാധകർ

0
17

റാണാ ദഗ്ഗുബാട്ടി, ബാഹുബലി എന്ന ചിത്രത്തിലെ വില്ലൻ വേഷം ഈ നാടനു രാജ്യമെമ്പാടും പ്രശസ്തിയാണ് നേടിക്കൊടുത്തത്. പൽവാൾദേവൻ എന്ന ആ ഒറ്റ കഥാപാത്രം മതി ചരിത്രത്തിൽ റാണാ ദഗുബാട്ടിയെ രേഖപ്പെടുത്താൻ. കുഞ്ഞു നാളിലെ കണ്ണിനു ഉണ്ടായ കാഴ്ചക്കുറവ് മറികടന്നു ഇതുവരെ എത്തിയ റാണ ജീവിതം തുടങ്ങിയതൊരു vfx കോർഡിനേറ്റർ ആയി ആണ്. പിന്നീട് നായകനായി അരങ്ങേറിയ റാണ ബോളിവുഡിലും വേഷമിട്ടു.കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം.

നേരത്തെ റാണയെ പറ്റിയുള്ള ഒരു വാർത്ത സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും കത്തി പടർന്നിരുന്നു . റാണ ദഗുബാട്ടി വൃക്കരോഗത്തിന് ചികിത്സയിലെന്ന് എന്ന തരത്തിലുള്ള വാർത്തകളാണ് കുറച്ചുനാൾ മുൻപ് പുറത്തു വന്നത് . ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് റാണ അമേരിക്കയിലേയ്ക്കു ചികിത്സയ്ക്കു പോയെന്നൊക്കെ ആണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത് .

കഴിഞ്ഞ ദിവസം റാണ തെന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കു വച്ചിരുന്നു,എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മില്ലേനിയല്‍ കാര്‍ഡ് പ്രൊമോട്ട് ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അത്. അതിനോടപ്പമുള്ള ഫോട്ടോയിലെ ചിത്രം കണ്ടു ആരാധകർ ഞെട്ടിയിരുന്നു. മുൻപത്തേക്കാൾ മെലിഞ്ഞാണ് ആ ഫോട്ടോയിൽ റാണ പ്രത്യക്ഷപ്പെട്ടത്. നേരത്തെ പരന്നത് പോലെ റാണയുടെ അസുഖം കൊണ്ടാണ് അദ്ദേഹം ഈ രൂപത്തിലായതെന്നു പിന്നീട് ഈ ഫോട്ടോ മുൻനിർത്തി വാർത്തകൾ വരാൻ തുടങ്ങി. പലരും പോസ്റ്റിന്റെ അടിയിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിനെ കുറിച്ച് ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി,വൃക്കരോഗത്തെ കുറിച്ചായിരുന്നു ഏറിയ പങ്കു ചോദ്യങ്ങളും . നേരത്തെ ജൂലൈയിൽ റാണ ഈ വാർത്തകളെ സംബന്ധിച്ചു മറുപടി നൽകിയത് തനിയ്ക്ക് ആരോഗ്യപ്രശ്നമൊന്നുമില്ലെന്നും. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വളരെ ബോറാണെന്നുമാണ്