ഇത് തിയേറ്ററിൽ നിന്നും കണ്ടനുഭവിക്കേണ്ട മാഗ്നം ഓപസ്

0
444

ലിജോ ജോസ് പെല്ലിശ്ശേരി.. അണ്ണാ നിങ്ങൾ ഈ ഗ്രഹത്തിൽ നിന്നും തന്നെയാണോ വന്നത്. അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുകയാണ്. എങ്ങനെയാണ് ഇതുപോലെ ആരും ചിന്തിക്കാത്ത ഒരിക്കലും കൺസീവ് ചെയ്യാൻ ശ്രമിക്കാത്ത കാര്യങ്ങൾ വിഷ്വലി വർക് ചെയ്യിപ്പിക്കുന്നത്. അതിശയിപ്പിക്കുക തന്നെയാണ് എൽ ജെ പി നിങ്ങൾ .. സോറി.. ഗുരു എൽ ജെ പി. ജെല്ലിക്കെട്ട് ഒരു മാഗ്നം ഓപസ് തന്നെയാണ് എല്ലാ അർഥത്തിലും

മനുഷ്യൻ, മൃഗം.. ഇരുകാലികൾ.. നാൽ കാലികൾ എന്നൊരു വേർതിരിവ് മാത്രമേ ഇവർക്ക് നല്കാനാകു എന്നൊരു അടിവരയോടെ ആണ് ലിജോ ജെല്ലിക്കെട്ടിന്റെ അമിട്ട് പൊട്ടിക്കുന്നത്. ഒരുപക്ഷെ വേറൊരു സംവിധാനാണെങ്കിൽ വെറുമൊരു അനിമേഷൻ വീഡിയോ കാണുന്ന പോലുണ്ടാകേണ്ടിയിരുന്ന അനുഭവത്തിനെ ഈ ലെവൽ എത്തിച്ചത് ആ മനുഷ്യൻ തന്നെയാണ്. നോ പ്ലാൻസ് ടു ചെയിൻച് എന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുന്ന.. മലയാള സിനിമയിലെ.. ഇന്ത്യൻ സിനിമയിലെ അതികായൻ ലിജോ


എടുത്തു പറയേണ്ട മറ്റൊരാൾ ഗിരീഷ് ഗംഗാധരനാണ്. ലിജോയുടെ ട്രേഡ്മാർക് സിംഗിൾ ഷോട്ട് പരിപാടിസ് ഒക്കെ ഗിരീഷ് അങ്കമാലി ഡയറീസിൽ നന്നായി എക്സിക്യൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ജെല്ലിക്കെട്ട് പോലെയൊരു സിനിമ ഒരിക്കലും ഒരു സാധാരണ ടെക്നിഷ്യനു ചിത്രീകരിക്കാൻ കഴിയില്ല, ഗിരീഷ് അതി ഗംഭീരമായി തന്നെ തനിക്ക് മുന്നിൽ എൽ ജെ പി വച്ചു നീട്ടിയ പ്രതിബന്ധങ്ങളെ മറികടന്നു. ജെല്ലിക്കെട്ടിനു കിട്ടുന്ന കൈയടിയുടെ നല്ലൊരു പങ്കും ഈ മനുഷ്യന് കൂടെ അവകാശപെടുന്നവയാണ്

മനുഷ്യനുള്ളിലെ വന്യത എന്ന തീം പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതതിൽ സേഫ് ആയിരുന്നു. ദീപുവിന്റെ എഡിറ്റും അതി ഗംഭീരം ആയിരുന്നു എന്ന് പറയാതെ വയ്യ. സ്‌ക്രീനിൽ വന്നു പോയ ഒരുപാട് മുഖങ്ങളിൽ ഒന്ന് പോലും എനർജി ലെവെലിന്റെ കാര്യത്തിൽ താഴോട്ട് പോയിട്ടില്ല. ഞെട്ടിച്ച വേറൊരു മനുഷ്യൻ സാബുവാണ്. കുട്ടച്ചൻ എന്ന അതികായന്റെ വേഷത്തിൽ തോക്കും ചൂണ്ടി ടിയാൻ നിന്നപ്പോൾ അത് നമ്മൾ ഇതുവരെ കണ്ട സാബുവിൽ നിന്നുമേറെ വ്യത്യസ്തമെന്നു തോന്നിപോയി

ആദം എന്ന പുസ്തകത്തിലെ മൂല കഥയിൽ നിന്നു വലിയ മാറ്റങ്ങൾ ഒന്നും എസ് ഹരീഷ് വരുത്തിയിട്ടില്ല. ആകെയുള്ള ചെറിയ മാറ്റങ്ങൾ വർക്കിയുടെ വേഷവും, പോത്തും എരുമയും വിരണ്ടു ഓടുന്നതിനു പകരം പോത്ത് മാത്രം വിരണ്ടു ഓടുന്നതുമാണ്. തിരക്കഥാകൃത് എന്ന നിലയിൽ അദ്ദേഹം തന്റെ ജോലി ചെയ്തിട്ടുണ്ട്. ഒരുപക്ഷെ ഹരീഷിനെ പോലും എൽ ജെ പി ഞെട്ടിച്ചിട്ടുണ്ടാകും.. അജ്ജാതി മേക്കിങ് ആണ്


കൂടുതൽ എഴുതുന്നില്ല .. നേരെ പോയി പടം കാണുക.. ഒരു സിനിമ എന്നതിനും മുകളിലാണ് ജെല്ലിക്കെട്ട്.. ദൃശ്യ വിസ്മയമാണ്. ഞെട്ടിക്കുന്ന മേക്കിങ്ങിന്റെ ഈറ്റില്ലമാണ്.. ഇതൊക്കെ എങ്ങനെ ഇയാൾ conceive ചെയ്തു എന്ന് തൊട്ടടുത്ത സീറ്റിൽ ഇരുകുന്നവനോട് ചോദിപ്പിക്കുന്ന മാജിക്കാണ്