ഇട്ടിമാണി ആദ്യ പകുതി കഴിഞ്ഞു കിടിലൻ റിപോർട്ടുകൾ

0
148

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഇന്ന് തിയേറ്ററുകളിലെത്തി. എട്ടു മണിക്ക് കേരളത്തിൽ ആദ്യ ഷോ തുടങ്ങിയ ചിത്രത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ മികച്ച റിപ്പോർട്ടുകളാണ് വരുന്നത്. തമാശയിലൂന്നിയ ആദ്യ പകുതിയാണ് ചിത്രത്തിൽ ഉള്ളത്. കോമെടികൾ ഒക്കെ തിയേറ്ററിൽ വർക്ക്‌ ആയിട്ടുണ്ട്. അതിഭാവുകത്വം നിറഞ്ഞ വേഷങ്ങളിൽ എത്തുന്നതിനു മുൻപ് ലാലേട്ടൻ അതി ഗംഭീരമാക്കിയ കുറെ നല്ല ഗ്രൗണ്ട് ലെവൽ ക്യാരക്ടർസ് ഓർമ വരുന്നുണ്ട്. അത്തരം വേഷങ്ങളിലേക്കുള്ള ലാലേട്ടന്റെ തിരിച്ചു വരവാണ് ഇട്ടിമാണി

പണ്ട് നമ്മൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു ലാലേട്ടനെ സ്ക്രീനിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു എന്നാതാണ് സിനിമയുടെ ഏറ്റവും വലിയ നേട്ടം. സിദ്ദിഖ് മോഹൻലാൽ കോമ്പൊയിലെ കോമഡി സീനുകൾ വർക് ഔട്ട്‌ ആയിട്ടുണ്ട്. ഒരു നല്ല പാക്കേജ് മൂവി ആണ് ഇട്ടിമാണി എന്ന് ഇതുവരെയുള്ള കാഴ്ചകളിൽ നിന്നും ഉറപ്പ് പറയാൻ പറ്റുന്നുണ്ട്. ഇതുപോലെ നല്ല രീതിയിൽ വന്നിട്ടുള്ള രണ്ടാം പകുതിയാണെങ്കിൽ പടം ഓണം വിന്നർ ആകുമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു

കുന്നംകുളത്തുകാരൻ ഇട്ടിമാണി എന്ന കഥാപാത്രത്തിനെ ആണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്ഫൺ എലെമെന്റ്സ് ഒരുപാട് നിറഞ്ഞ ഒരു സിനിമയാണ് ഇട്ടിമാണി. ജിബു ജേക്കബിന്റെ സംവിധാന സഹായികൾ ആയിരുന്ന ജിബി – ജോജു ടീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കും എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹണി റോസ് ആണ് ചിത്രത്തിലെ നായിക. വിനു മോഹൻ, ധർമജൻ,ഹരീഷ് കണാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.