ആ റോള്‍ വേണ്ടെന്നു വച്ച് മടങ്ങിയാലോ എന്ന് പോലും ചിന്തിച്ചു എന്നാൽ മമ്മൂക്ക പറഞ്ഞത്

0
11

മലയാള സിനിമയിൽ എൺപതുകളിൽ തിളങ്ങി നിന്ന താരമാണ് റഹ്മാൻ . പിന്നീട് തമിഴിലേക്ക് ചുവടു മാറിയെങ്കിലും ഒരുപിടി നല്ല വേഷങ്ങളിലൂടെ ഇപ്പോഴും മലയാള സിനിമ ലോകത്തു സജീവമാണ് റഹ്‌മാൻ. മമ്മൂട്ടിക്കൊപ്പം കരിയറിന്റെ തുടക്കകാലത്തു അഭിനയിച്ച റഹ്‌മാൻ , പിന്നീട് രാജമാണിക്യം എന്ന സിനിമയിൽ സഹനടനായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു കൊണ്ട് ഏറെ കാലത്തിനു ശേഷം മലയാള സിനിമയിൽ തിരികയെത്തി .ആ വേഷത്തിലേക്ക് എത്തിയതിനെ കുറിച്ചു റഹ്മാൻ പറഞ്ഞതിങ്ങനെ

രാജമാണിക്യ’ത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ആദ്യമെനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്റെ വേഷം എന്നൊരു ടെന്‍ഷന്‍. ആദ്യ ദിവസങ്ങളില്‍ എടുത്ത പല സീനുകളിലും മമ്മൂക്കയുടെ പിറകില്‍ വെറുതെ നില്‍ക്കുക മാത്രമായിരുന്നു പണി. തിരിച്ചുവരവില്‍ ഇത്തരമൊരു വേഷം ചെയ്യാന്‍ എനിക്കു മടി തോന്നി. റോള്‍ വേണ്ടെന്നു വച്ച് മടങ്ങിയാലോ എന്നുവരെ ആലോചിച്ചു. സെറ്റില്‍ വച്ച് ഇക്കാര്യം മമ്മൂക്കയോടു പറഞ്ഞു. ‘നിന്റെ പ്രതാപകാലത്ത്, എത്രയോ ചിത്രങ്ങളില്‍ ഞാനിതുപോലെ ചെറിയ വേഷങ്ങളില്‍ നിനക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക”– ഇതായിരുന്നു മമ്മുക്കയുടെ മറുപടി

പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. മമ്മൂക്കയുടെ ‘തിര്വന്തോരം’ സ്റ്റൈലിലുള്ള ഡയലോഗ് പ്രസന്റേഷന്‍ ഹിറ്റായതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കലക്‌ഷന്‍ ലഭിച്ച ചിത്രമായി അതു മാറി. ആദ്യം പേടിച്ചതുപോലെ ഒന്നുമായിരുന്നില്ല എന്റെ കഥാപാത്രവും. മമ്മൂക്കയുടെ ഇടപെടല്‍ കൂടിയുണ്ടോ എന്നറിയില്ല. ഡാന്‍സും സ്റ്റണ്ടുമൊക്കെയായി ഒന്നാന്തരമൊരു ഉപനായകവേഷം രാജമാണിക്യത്തിലൂടെ എനിക്കു കിട്ടുകയും ചെയ്തു. എന്റെ സിനിമാജീവിതത്തിന്റെ പല ഘട്ടങ്ങളിലും എനിക്കു മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നതും അദ്ദേഹമായിരുന്നു. ചിലപ്പോഴൊക്കെ സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു പോലും അദ്ദേഹത്തോടു ഞാന്‍ ചോദിക്കുമായിരുന്നു; ‘ഈ കഥ നിനക്കു ചേരും. ധൈര്യമായി അഭിനയിച്ചോളൂ..’ എന്നൊരു വാക്കു കേള്‍ക്കുന്നതിനു വേണ്ടി