ആ പാട്ടു കേട്ട് അവര്‍ ചിരിച്ചു, മുഖം ചുവന്നു…. അനൂപ് സത്യന്‍മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന. ഒരു കാലത്തു മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത താര പദവി അലങ്കരിച്ചിരുന്ന നടി. എന്നാൽ ഇപ്പോൾ ശോഭന സിനിമകളിൽ അത്ര സജീവമല്ല. സ്വന്തം ഡാൻസ് അക്കാഡമിയുടെ പ്രവർത്തനങ്ങളിൽ മുഴുകി മുന്നോട്ട് പോകുകയാണ് ശോഭന. വിനീത് ശ്രീനിവാസൻ ഒരുക്കിയ തിര ആണ് ശോഭനയുടെ അവസാന മലയാള ചിത്രം. ഇപ്പോളിതാ വലിയൊരു ഇടവേളക്ക് ശേഷം ശോഭന പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. അനൂപ് സത്യൻ സംവിധാനം ചെയുന്ന പുതിയ ചിത്രത്തിലൂടെയാണ് ശോഭന തിരികെയെത്തുന്നത്. നടൻ ദുല്ഖര് സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്

സുരേഷ് ഗോപിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് .ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” അനൂപ് സത്യൻ പറയുന്നതിങ്ങനെ. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ചിലരുടെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയുന്നത്.

ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയിരിക്കുകയാണ്. ആറു വർഷത്തെ ഇടവേളക്ക് ശേഷം തിരിക്കെത്തുന്ന ശോഭനയെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വരവേറ്റത് ‘യമുനൈ ആട്രിലെ’ എന്ന ഗാനം സ്പീക്കറില്‍ കേള്‍പ്പിച്ചു കൊണ്ടാണ്. സംവിധായകൻ അനൂപ് സത്യൻ സോഷ്യൽ മീഡിയയിൽ ഈ കാര്യം കുറിക്കുയുണ്ടായി . അനൂപിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ .”‘ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ശോഭന വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ വന്നു. ‘യമുനൈ ആട്രിലെ’ എന്ന ഗാനം സ്പീക്കറില്‍ കേള്‍പ്പിച്ചു കൊണ്ടാണ് അവരുടെ ഫാന്‍ ബോയ് ആയ ഞാന്‍ ഉള്‍പ്പെടുന്ന അണിയറപ്രവര്‍ത്തകര്‍ ശോഭനയെ വരവേറ്റത്. പാട്ട് കേട്ട് അവര്‍ ചിരിച്ചു, മുഖം ചുവന്നു, ക്യാമറ അത് ഒപ്പിയെടുത്തു. പിന്നീട് സിനിമയ്ക്കായി ക്യാമറ റോള്‍ ചെയ്തപ്പോഴും ആദ്യ ടേക്കില്‍ തന്നെ അവര്‍ ഷോട്ട് ഓക്കേ ആക്കി. ഞാന്‍ ഇപ്പോള്‍ ഒരുപാട് ചിരിക്കുന്നുണ്ട്, ഉറക്കത്തില്‍ പോലും. അഭിനയത്തിലെ ഈ രണ്ടു ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കരുതുന്നു.’

Comments are closed.