ആസിഫ് അലി വീണ്ടും അച്ഛനായി. ആദമിന് കൂട്ടായി ഒരു കൊച്ചു മാലാഖആസിഫ് അലിക്കും ഭാര്യ സമക്കും ഒരു പെൺകുഞ്ഞു പിറന്നു. കുഞ്ഞു പിറന്ന വിവരം ആസിഫ് അല്പം നേരം മുൻപാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആസിഫിന്റെ മൂത്ത മകൻ ആദം അലിക്ക് കൂട്ടായി ഒരു കുഞ്ഞു വാവ കൂടെ എത്തിയിരിക്കുകയാണ്. Adventures ഓഫ് ഓമനക്കുട്ടൻ നേടുന്ന മികച്ച പ്രതികരണത്തിനിടെ ആസിഫിന് ഇരട്ടി മധുരമുണ്ടാകുന്നതാണ് ഈ സന്തോഷം.

It’s a Girl 🙂 thank u for prayers and wishes 😘( from the happiest man in the world ) എന്നാണ് ആസിഫ് ഫേസ്ബുക്കിൽ ഇട്ട post. അടുത്ത കാലത്തു ദുൽഖറിനും നിവിൻ പോളിക്കും പെൺകുഞ്ഞു പിറന്നത്‌ ഏറെ ആഘോഷിക്കപെട്ട ഒരു വാർത്തയായിരുന്നു. ആസിഫും ഇപ്പോളിതാ പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുകയാണ്. അടുത്ത കാലയളവുകളിലാണ് 3 താര പുത്രിമാരുടെ ജനനം എന്നതും കൗതുകകരമായ വാർത്തയാണ്

Comments are closed.