ആസിഫ് അലിയുടെ കരിയറിലെ വേറിട്ട ചിത്രങ്ങളിൽ ഒന്നാകാൻ ഇബ്‌ലീസ് എത്തുന്നു!!!!

0
64

അഡ്വെഞ്ചർസ് ഓഫ് ഓമനക്കുട്ടൻ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ പ്രതീക്ഷകൾ ഉയർത്തിയ സംവിധായകനാണ് രോഹിത് വി എസ്. കന്നി സംവിധാന സംരഭം തീയേറ്ററുകളിൽ വലിയ വിജയം ആയില്ലെങ്കിലും രോഹിതിന്റെ ഡയറെക്ഷന് വലിയ കൈയടികളിലാണ് എങ്ങും നിന്നും ലഭിച്ചത്. നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ആസിഫ് അലിയുടെ ഓമനകുട്ടനും അദ്ദേഹത്തിന്റെ കരിയറിലെ ബെസ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ഓമനക്കുട്ടന് ശേഷം പുതിയ ചിത്രം രോഹിത് ദീപാവലി ദിനത്തിൽ അന്നൗൻസ് ചെയ്തിരുന്നു. ഈദ്‌ ദിനമായ ഇന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിരിക്കുകയാണ്.

ആസിഫ് അലി തന്നെയാണ് രോഹിതിന്റെ രണ്ടാം ചിത്രത്തിലും നായകൻ. ഇബിലീസ് എന്ന് പേരിട്ട ചിത്രത്തിൽ മഡോണ സെബാസ്ത്യൻ നായികയായി എത്തുന്നു. അഡ്വെഞ്ചർസ് ഓഫ് ഓമനക്കുട്ടന്റെ തിരക്കഥ ഒരുക്കിയ സമീർ അബ്ദുൽ ഇബിലീസിന്റെ തിരക്കഥ ഒരുക്കുന്നു. സിദ്ദിഖ്, ലാൽ എന്നിവരാണ് മറ്റുള്ള താരങ്ങൾ. ഓമനക്കുട്ടൻ ടെക്നിക്കൽ ടീമിലെ ഭൂരിഭാഗം പേരെയും ഇബിലീസിലും നിലനിർത്തിയിട്ടുണ്ട്.

ഷോർട് ഫിലിമുകളുടെ ലോകത് നിന്നു സിനിമയിൽ എത്തിയ രോഹിത് സംവിധാനം ചെയ്ത ഡീസന്റ് മുക്ക് എന്ന ഹ്രസ്വ ചിത്രം ഏറെ നല്ല അഭിപ്രായങ്ങൾ കേട്ട ഒന്നാണ്. പ്രൊഡക്ഷൻ സൈഡിലെ പ്രശ്നങ്ങൾ നിമിത്തം റീലീസ്‌ നീണ്ടു പോയ ഓമനക്കുട്ടൻ, ഏറെ ചർക്കകൾക്ക് സോഷ്യൽ മീഡിയയിൽ വഴി വച്ച ഒന്നാണ്. മികച്ച സിനിമയായിട്ട് കൂടെ തീയേറ്ററുകളിൽ നിന്ന് ചിത്രം മാറ്റപ്പെട്ടപ്പോൾ അതിനെതിരെ സിനിമാ ലോകം ഒറ്റകെട്ടായി മുന്നോട്ട് വന്നിരുന്നു.