തമിഴ് നാട് സർക്കാർ കഴിഞ്ഞ ആറ് വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2009 മുതൽ 2014 വരെയുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
മുൻ ജഡ്ജി എ. രാമന്റെ നേതൃത്വത്തിലുള്ള ജൂറി പാനൽ ആണ് ഓരോ വർഷത്തെയും നിരവധി എൻട്രികളിൽ നിന്നും വിജയികളെ തിരഞ്ഞെടുത്തത്. 2014 ആണ് ഏറ്റവും കൂടുതൽ 59 സിനിമകകളുടെ എൻട്രി ഉണ്ടായത്. 2014 ലെ മികച്ച വില്ലനുള്ള അവാർഡ് പ്രിത്വിരാജിന് കാവ്യാ തലൈവൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. കഴിഞ്ഞ കാലയളവിൽ ഏറെ മികച്ച വേഷങ്ങൾ കാഴ്ചവച്ച വിജയ് സേതുപതിക് 2012 ലെ മികച്ച വില്ലനുള്ള അവാർഡും, 2013 ൽ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചു
മികച്ച ചിത്രങ്ങൾ
2009 – പസങ്ക
2010 – മൈന
2011- വാകൈ സൂടവേ
2012- വാഴക്ക് എൺ 18/19
2013- രാമാനുജൻ
2014- കുട്ടറം കടിതം
മികച്ച നടൻമാർ
2009- കരൺ ( മലയൻ)
2010- വിക്രം ( രാവണൻ )
2011- വിമൽ (വാകൈ സൂദ വാ )
2012- ജീവ (നീ താനെ എൻ പൊന്ന് വസന്തം )
2013- ആര്യ (രാജാറാണി )
2014- സിദ്ധാർഥ് (കാവ്യതലൈവൻ )
മികച്ച നടിമാർ
2009 – പദ്മപ്രിയ ( പൊക്കിഷം )
2010 – അമല പോൾ (മൈന )
2011- ഇനിയ ( വാകൈ സുടാവേ )
2012-ലക്ഷ്മി മേനൊൻ ( കുംകി )
2013-നയൻതാര ( രാജാറാണി )
2014- ഐശ്വര്യ രാജേഷ് ( കാക്ക മുട്ടൈ)
മികച്ച സംവിധായകർ
2009 – വസന്ത് ബാലൻ ( അംഗടി തെരു )
2010 – പ്രഭു സോളമൻ ( മൈന )
2011- എ എൽ . വിജയ് ( ദൈവമേ തീരുമകൻ)
2012 – ബാലാജി ശക്തി വേൽ ( വഴക്ക് എൺ 18 /9 )
2013 – രാം ( തങ്ക മീൻകൾ )
2014- രാഘവൻ (മഞ്ഞ പൈ )