ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ കരുതി മാളിലൊന്നും പോകാനേ പറ്റില്ലെന്ന്, എന്നാല്‍ പുറത്തിറങ്ങിയപ്പോള്‍ ആരും തിരിച്ചറിഞ്ഞു പോലുമില്ലമിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന താരമായ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.അഹാനയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഒരു നടിയാണ്. ഞാൻ സ്റ്റീവ് ലോപസിലൂടെ ആണ് അഹാന സിനിമ മേഖലയിലേക്ക് എത്തിയത്. പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിൻ ചിത്രത്തിലും അഹാന നല്ലൊരു വേഷത്തിൽ എത്തി. ഇപ്പോൾ ചെറിയൊരു ഗ്യാപ്പിനു ശേഷം അഹാന വീണ്ടും സിനിമയിൽ സജീവമാകുകയാണ്


ആദ്യ ചിത്രമായ ഞാൻ സ്റ്റീവ് ലോപസ് 2014 ൽ റീലീസ് ചെയ്ത ശേഷം തനിക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്ന് വിചാരിച്ചെങ്കിലും നടന്നത് മറിച്ചാണ് എന്ന് അഹാന പറയുന്നു. അഹാനയുടെ വാക്കുകൾ ഇങ്ങനെ”ആദ്യ സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരുതി ഇനി ഫുള്‍ തിരക്കായിരിക്കും. മാളിലൊന്നും പോകാനേ പറ്റില്ല എന്നൊക്കെ. ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. വിചാരിച്ച പോലെ ആയിരുന്നില്ല നടന്നത്. പുറത്തിറങ്ങുമ്പോള്‍ എന്നെയാരും തിരിച്ചറിയുന്നു പോലുമില്ല. ആ സമയത്ത് ഞാന്‍ ചെന്നൈയില്‍ വിഷ്വല്‍ കമ്യുണിക്കേഷന്‍ ഡിഗ്രിക്ക് പഠിക്കുന്നു.’

സിനിമയ്ക്കു ശേഷം തിരികെ കോളജിലെത്തി. എങ്ങനെയും സിനിമയില്‍ കരിയര്‍ ഉറപ്പിക്കണമെന്ന ആഗ്രഹമായിരുന്നു അപ്പോള്‍ മനസ്സ് നിറയെ. അതിനായി ഒട്ടേറെ മാനേജര്‍മാരെ കാണുന്നു, സംസാരിക്കുന്നു. പക്ഷേ, ഒരു ഫലവും ഉണ്ടായില്ല. കേട്ട കഥകള്‍ പലതും സിനിമ ആകുമോ എന്നു പോലും ഉറപ്പില്ല.’

‘ആ സമയത്തെ എന്റെ പ്രശ്‌നം ഞാനൊരു പുതുമുഖമല്ല. ഒരു നായികയാണ്. എന്നാല്‍ അറിയപ്പെടുന്ന നായികയല്ലതാനും. ആ അവസ്ഥ ഭീകരമാണ്. എല്ലാ സിനിമയിലും വേണ്ടത് ഒരു പുതുമുഖത്തെ അെല്ലങ്കില്‍ ഹിറ്റ് നായികയെ. ഇതു രണ്ടും അല്ലാത്തതിനാല്‍ കാത്തിരിപ്പിന്റെ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടു. ആ സമയത്ത് വന്ന അവസരങ്ങളാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യും ‘ലൂക്ക’യും.

Comments are closed.