ആദിക്ക് വേണ്ടി പഠിച്ചതല്ല പാർകോർ.. പ്രണവിനിത് പണ്ടുമുതലേ അറിയാംപാർകോർ ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ആദി എന്ന പ്രണവ് മോഹൻലാൽ ചിത്രം. ഫ്രഞ്ച് ബോളിവുഡ് ചിത്രങ്ങളിലും, കുറചു ഇന്ത്യൻ ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള ഈ രീതി ആദ്യമായി ഒരു മലയാള ചിത്രത്തിൽ എത്തിയത് ആദിയിലൂടെയാണ്.

പ്രണവിന്റെ ചിത്രത്തിലെ പ്രകടനത്തിന് എങ്ങും നിറഞ്ഞ കൈയടികളാണ് ലഭിക്കുന്നത്. അക്രോബാറ്റിക് രീതിയിലുള്ള അടവുകളുള്ള പാർകോർ ട്രെയിനിങ് പ്രണവിന് സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ തന്നെ ലഭിച്ചിരുന്നു.പ്രണവ് ചെറുപ്പത്തിൽ അഭിനയിച്ച ചിത്രത്തിൽ അക്രോബാറ്റിക് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിന്റെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

ഒന്നാമൻ എന്ന തമ്പി കണ്ണന്താനം ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പം അഭിനയിച്ചത് പ്രാണവാണ്. അതിലെ രംഗങ്ങളാണിവ.

Comments are closed.