അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്, നായകന്‍ മമ്മൂട്ടി?

0
483

അഷറഫ് താമരശ്ശേരി ഏറെ മലയാളികൾക്കും അറിയാവുന്ന വെക്തിയാണ്. പ്രവാസി മലയാളികൾക്ക് പ്രത്യേകിച്ചും. പ്രവാസ ജീവിതത്തിനൊടുവിൽ മരണം സംഭവിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തികമായ ബുദ്ധിമുട്ടുകളും മറ്റും അനുഭവിക്കുന്നവർക്ക് എന്നും കൈ താങ്ങാവുന്ന വെക്തിയാണ് അഷറഫ്. യു.എ.ഇ ൽ ബിസിനസുകാരനായ അദ്ദേഹം 2016 കാലഘട്ടത്തിനിടയിൽ 3886 മൃതദേഹങ്ങൾ 38 ഓളം രാജ്യങ്ങളിലേക്ക് കൊണ്ട് പോകാനുള്ള സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നു. ഇപ്പോൾ ഈ കണക്ക് 4500 ഓളം ആണ്.


സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന അഷ്റഫിന്റെ കഥ പറയുന്ന സിനിമ ഉടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുതിയ വിവരങ്ങൾ. ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്താണ്. ചിത്രത്തിൽ അഷ്റഫായി വേഷമിടുന്നത് നടൻ മമ്മൂട്ടിയായിരിക്കുമെന്നു വെളിപ്പെടുത്തിയത് ടിനി ടോം ആണ്. “ഞാനും കോമഡി ഉത്സവം ഫെയിം സതീഷും ഈ ചിത്രത്തിൽ ഉണ്ടാകുമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെ” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ ആരിൽ നിന്നും ഒരു പ്രതിഫലവും വാങ്ങാതെയാണ് 4500 ഓളം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായിച്ചത്. അതിനിയും തുടരും. എന്റെ പ്രവർത്തികളിൽ എനിക്കു തൃപ്‌തയുണ്ട്. അതിൽ നന്മ ഉണ്ടന്ന് കരുത്തിയതുകൊണ്ടാകും സിനിമ ആകുന്നത്”. ചിത്രത്തെ കുറിച്ച് അഷറഫ് താമരശ്ശേരിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.