അവസരം തരാം, പക്ഷേ, കോംപ്രമൈസ് ചെയ്യാമോ? ഈ ചോദ്യം കേട്ടിട്ടുണ്ട്- ഗായത്രി പറയുന്നു

0
361

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌ന പ്യാരി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഗായത്രി സുരേഷ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഉദ്യോഗസ്ഥ കൂടെയാണ് ഗായത്രി. മിസ് കേരള മത്സരത്തിൽ ഒന്നാമതെത്തിയതോടെ ആണ് ഗായത്രി സുരേഷ് എന്ന തൃശ്ശൂരുകാരിയെ ലോകം അറിയുന്നത്. ചിൽഡ്രൻസ് പാർക്കാണ് ഗായത്രിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രം തീയേറ്ററുകളിൽ ഇപ്പോളും പ്രദര്ശിപ്പിക്കുന്നുണ്ട്

കോമ്പ്രമൈസ് ചെയ്താൽ സിനിമകളിൽ അവസരം തരാം എന്നുള്ള സന്ദേശങ്ങൾ ഒരുപാട് വരാറുണ്ടെന്ന് അടുത്തിടെ ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു . എന്നാൽ അത്തരത്തിലുള്ള സന്ദേശങ്ങൾക് മറുപടി നല്കാറില്ലെന്നും അവഗണിക്കുകയാണ് ചെയ്യാറുള്ളത് എന്നും ഗായത്രി ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രോമോ ഇന്റർവ്യൂവിൽ പറയുകയുണ്ടായി . ഗായത്രിക്കൊപ്പം നടനും ധ്രുവനും ഇന്റർവ്യൂയിൽ പങ്കെടുത്തിരുന്നു


ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുകയാണ് നല്ലതെന്നും അതു തന്നെയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി കൂട്ടിച്ചേർത്തു. ഫോര്‍ ജി, ലൗവര്‍, ഹീറോയിന്‍ തുടങ്ങിയവയാണ് ഗായത്രിയുടെ പുതിയ ചിത്രങ്ങള്‍.ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ മൂന്ന് നായികമാരില്‍ ഒരാളായിട്ടായിരുന്നു ഗായത്രി അഭിനയിച്ചത്