അലി ഇമ്രാനും സേതുരാമയ്യരും തമ്മിലുള്ള ബന്ധം

0
349

അലി ഇമ്രാൻ ആ പേരു പെട്ടന്നങ്ങനെ ആരും മറക്കാനിയിടയില്ല. മൂന്നാം മുറ എന്ന ചിത്രത്തിലെ പോലീസ് ഓഫീസറായ മോഹൻലാലിൻറെ പേരാണ് അലി ഇമ്രാൻ. കെ മധുവിന്റെ സംവിധാനത്തിൽ എസ് എൻ സ്വാമി തിരക്കഥ ഒരുക്കിയ മുന്നാം മുറ 1988 ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു

എന്നാൽ യഥാർത്ഥത്തിൽ ഈ പേരു എസ് എൻ സ്വാമി തന്റെ വേറൊരു രചനയിലെ കഥാപാത്രത്തിന് ഇടാൻ വച്ച പേരാണ്. കഥാപാത്രത്തിന്റെ ഇപ്പോഴത്തെ പേരു പറഞ്ഞാൽ നിങ്ങൾ അറിയും “സേതു രാമയ്യർ “. അതേ എസ് എൻ സ്വാമി കെ മധു ടീമിന്റെ തന്നെ ഒരു സി ബി ഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന് ഇടാൻ വച്ചിരുന്ന പേരായിരുന്നു അത്. അവസാന നിമിഷമാണ് സ്വാമിയും മധുവും സേതുരാമയ്യർ എന്ന പേരു സ്വീകരിച്ചത്

1988 ൽ പല താരങ്ങളും കേട്ടു ഒഴിഞ്ഞ ഒരു കഥയാണ് മൂന്നാം മുറയുടേത്. സ്വാമിയുടെ കൈയിൽ ഒരു നല്ല കഥയുണ്ടെന്നു അറിഞ്ഞ മോഹൻലാലിനോട് അത് പക്ഷെ മലയാള സിനിമയ്ക്കു പറ്റിയതല്ലാണ് പലരും പറഞ്ഞെങ്കിലും കഥ കേട്ടു അദ്ദേഹം സ്വാമിക്ക് ഡേറ്റ് നൽകി. ബാക്കി ചരിത്രമാണ്