അറുപത്തി നാലാമത് filmfare south അവാർഡുകൾ പ്രഖ്യാപിച്ചു – നിവിൻ മികച്ച നടൻ, ക്രിട്ടിക്സ് അവാർഡ് ദുല്ഖറിന്അറുപത്തിനാലാമത് ഫിലിംഫെയർ സൗത്ത് അവാർഡുകൾ പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ നിവിൻ പോളിയെ മലയാളത്തിലെ മികച്ച നടനായി തിരഞ്ഞെടുത്തു. ക്രിട്ടിക്സ് അവാർഡ് ദുല്ഖര് സൽമാനാണ് നേടിയത് ചിത്രം കമ്മട്ടിപ്പാടം. നിവിന് അവാർഡ് ലഭിച്ചത് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിനാണ്. മഹേഷിന്റെ പ്രതികാരം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായി. മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ മികച്ച സംവിധായകനുമായി . ലേഡി സൂപ്പർസ്റ്റാർ നയൻസ് ആണ് മികച്ച നടി, മമ്മൂട്ടി എ കെ സാജൻ ചിത്രം പുതിയ നിയമമാണ് നയൻസിന് അവാർഡ് നേടിക്കൊടുത്ത ചിത്രം

കമ്മട്ടിപാടത്തിലെ ഗംഗയെ അനശ്വരമാക്കിയ വിനായകനാണ് മികച്ച സഹ നടൻ. അനുരാഗ കരിക്കിൻ വെള്ളത്തിലെ ആസിഫ് അലിയുടെ ‘അമ്മ വേഷം ആശ ശരത്തിനു മികച്ച സഹ നടിക്കുള്ള അവാർഡ് നേടിക്കൊടുത്തു.തമിഴിലെ മികച്ച നടൻ സൂര്യയാണ് ,24 എന്ന ചിത്രത്തിനാണ് അവാർഡ്. ഒപ്പത്തിലെ ചിന്നമ്മ എന്ന ഗാനം പാടിയ എം ജി ശ്രീകുമാർ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു

Comments are closed.