അയ്യപ്പന്‍ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന എപിക് ചിത്രം; ശങ്കര്‍ രാമകൃഷ്ണന്‍പതിനെട്ടാം പടി എന്ന ബിഗ് ബജറ്റ് ചിത്രം തീയേറ്ററുകളിൽ വൻ വിജയം കുറിക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും ഒന്നിക്കുന്ന ചിത്രം ശങ്കർ രാമകൃഷ്ണൻ എന്ന സംവിധായകന്റെ അരങ്ങേറ്റം കുറിക്കുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയത്

ശങ്കർ രാമകൃഷ്ണൻ അടുത്ത്‌ സംവിധാനം ചെയ്യാൻ പോകുന്നത് അയ്യപ്പൻ എന്ന ചിത്രമാണ് പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. അടുത്തിടെ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തു വന്നിരുന്നു. തന്റെ അടുത്ത സംവിധാന സംരംഭത്തെക്കുറിച്ച് ശങ്കർ ഒരു അഭിമുഖത്തിൽ മനസ് തുറന്നിരുന്നു. അയ്യപ്പൻ ഒരു എപ്പിക്ക് ആയിരിക്കുമെന്നാണ് ശങ്കർ രാമകൃഷ്ണൻ പറഞ്ഞത്

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതിന്റെ എഴുത്തു നടക്കുകയായിരുന്നു എന്നും വമ്പൻ ബഡ്ജറ്റിൽ ആയിരിക്കും ചിത്രം ഒരുങ്ങുകയെന്നും ശങ്കർ കൂട്ടിച്ചേർത്തു. അയ്യപ്പന്‍ എന്ന ദൈവ സങ്കല്‍പ്പത്തിന്റെ ഉള്ളിലെ മനുഷ്യനെ കുറിച്ചായിരിക്കും ചിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്ഷം പകുതിയോടെ ഷൂട്ട് തുടങ്ങും

Comments are closed.