അയാൾക്ക് മുഴുത്ത വട്ടാണ് ക്രിയേറ്റിവിയുടെ ഉന്മാദം.. വൈറലാകുന്ന പോസ്റ്റ്‌

0
300

ലിജോ ജോസ് പെല്ലിശ്ശേരി, ഓരോ സിനിമ കഴിയുമ്പോഴും ഈ പേരിന്റെ തിളക്കം കൂടുകയാണ്. ലിജോയുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം ഇന്ന് കേരളത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ അതീ മനുഷ്യന്റെ ക്രാഫ്‌റ്റു കൊണ്ട് മാത്രമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച സംവിധായകരുടെ നിരയിലേക്ക് ഒരു കസേരയും വലിച്ചിട്ട് ഇരിക്കുകയാണ് എൽ ജെ പി എന്ന മജീഷ്യൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ജെല്ലിക്കെട്ട് എങ്ങും മികച്ച അഭിപ്രായമാണ് നേടുന്നത്. ലിജോയെ കുറിച്ചു രാഗേഷ് ആർ ദാസ് എന്നൊരാൾ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. കുറിപ്പ് ഇങ്ങനെ
ജെല്ലിക്കെട്ട് കണ്ടിറങ്ങി . തലയിൽ ഇപ്പോഴും തേനീച്ച കൂട്ടിൽ തലയിട്ട പോലെ ഒരു മൂളൽ.കണ്ടിറങ്ങിയത് ഒരു സിനിമ ആണെന്ന് പോലും ഉറപ്പില്ലാത്ത വിധം എന്തോ ഒന്ന്.

ഏതാണ്ട് മുഴുവൻ സീറ്റുകളും ഫുൾ ആയ പെരിന്തൽമണ്ണ കാർണിവലിൽ നിന്നാണ് സിനിമ കണ്ടത്. ആദ്യത്തെ ഷോട്ട് മുതൽ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ ആകാതെ തരിച്ചിരിക്കുകയയിരുന്ന് . ഒറ്റയടിക് ഒരു പോത്ത് ഓടിയ കഥ എന്ന് പറയാമെങ്കിലും മനുഷ്യൻ എന്ന വിചിത്ര സ്വഭാവമുള്ള മൃഗത്തിന്റെ ചിത്രീകരണം കൂടിയാണ് സിനിമ. ഒരേ സമയം മനുഷ്യൻ എന്ന പരിഷ്കരിക്ക പെട്ടു എന്ന് കരുതുന്ന മനുഷ്യനും എന്നൽ അതെ സമയം അവന്റെ ഉള്ളിലെ ബർബറിയൻ എന്ന് വിളിക്കാവുന്ന പഴയ ഗുഹാമനുഷ്യനും സ്ക്രീനിൽ വരുന്നു.

ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നൊന്ന് ഉണ്ടോ എന്ന് പോലും തോന്നിക്കുന്ന വിധം അസാമാന്യമായ ഒന്നാണ് പ്രശാന്ത് പിള്ള ചെയ്തു വെച്ചിരിക്കുന്നത്. സൗണ്ട് ഡിസൈൻ ചെയ്തത് രംഗനാഥ് രവി ആണ് മറ്റൊരു താരം.എത്രത്തോളം ശബ്ദങ്ങൾ ചേർന്നാണ് ഓരോ സീനും എന്നത് കണ്ടെറിയേണ്ടതാണ്.

കണ്ടുകൊണ്ടിരിക്കുമ്പോൾ മുഴുവനും ആലോചിച്ചത് ഇതൊക്കെ എങ്ങനെ ഷൂട്ട് ചെയ്തു എന്നാണ് . സ്വപ്നം കാണുന്ന പോലെ അല്ലെങ്കിൽ നേരിട്ട് അനുഭവിക്കുന്ന പോലെ തോന്നിക്കുന്ന വിധമാണ് ഓരോ ഷോട്ടും . ഗിരീഷ് ഗംഗാധരൻ നമ്മളു ദ്ദേശിച്ച ആളല്ല സർ . അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു മികച്ച പ്രകടനമായിരുന്നു എങ്കിലും സാബു വും ജാഫർ ഇടുക്കിയും അപ്രതീക്ഷിത പ്രകടനം കൊണ്ട് തിളങ്ങി.

എല്ലാം പറഞ്ഞു തീർക്കുന്നില്ല ..ഒന്ന് കൂടി കാണണം . ഇത്രയൊക്കെ പറഞ്ഞിട്ടും ലിജോയെ കുറിച്ച് പറയാതിരുന്നത് മനപൂർവ്വമാണ്..വേറെ ഒന്നുമല്ല ഇങ്ങനൊക്കെ വിഷ്വൽ മനസ്സിൽ കണ്ടൂ ഷൂട്ട് ചെയ്തു കാണിക്കണം എന്നുണ്ടെങ്കിൽ അയാൾക്ക് നല്ല മുഴുത്ത വട്ടാണ്.. ക്രിയേറ്റിവിറ്റി യുടെ ഉന്മാദം