അബ്രഹാമിന്റെ സന്തതികൾ നിങ്ങളെ ഒരിക്കലും നിരാശപെടുത്തുകയില്ല – ഹനീഫ് അഥേനി

0
305

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ഗ്രേറ്റ്‌ ഫാദറിന്റെ ഒന്നാം വാർഷികം നടത്തുകയുണ്ടായി. മമ്മൂട്ടിയുടെ കാരൃറിൽ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായ ചിത്രം സംവിധാനം ചെയ്തത് ഹനീഫ് അഥേനി ആണ്. 50 കോടി കളക്ട് ചെയ്ത ചിത്രം റിലീസിന്റെ അന്നേ റെക്കോർഡ് ഓപ്പണിങ് കളക്ഷൻ നേടിരുന്നു. സ്റ്റൈലിഷ് ത്രില്ലറായി ഒരുങ്ങിയ ഈ ചിത്രത്തിന് ശേഷം ഹനീഫ് അഥേനി തിരക്കഥ ഒരുക്കുന്ന അബ്രഹാമിന്റെ സന്തതികൾ അണിയറയിൽ ഒരുങ്ങുകയാണ്.

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന “അബ്രഹാമിന്റെ സന്തതികൾ”സംവിധാനം ചെയുന്നത് സജീവ് പാടൂർ ആണ്. TGF ന്റെ
വാർഷിക വേളയിൽ ചിത്രത്തിനെ കുറിച്ച് ഹനീഫ് അഥേനി ഫേസ്ബുക്കിൽ കുറിച്ചു.

എന്റെ എല്ലാ പ്രേക്ഷകർക്കും

“നമ്മൾ “ദ് ഗ്രേറ്റ് ഫാദർ ” എന്ന ചിത്രം നിങ്ങൾക്ക് നൽകിട്ട് ഇന്നേക്ക് ഒരു വർഷം. പേപ്പറിലെ എന്റെ സ്വപ്‌നങ്ങൾ സ്‌ക്രീനിൽ എത്തിക്കാൻ സഹായിച്ച പ്രിയപ്പെട്ട മമ്മൂക്ക, ഷാജിയേട്ടൻ (ഷാജി നടേശൻ), പൃഥ്വിരാജ്, ആര്യ കൂടാതെ ആഗസ്ത് സിനിമാസ് എന്നിവരോടുള്ള എന്റെ നന്ദി പങ്കുവയ്ക്കാൻ ഈ പ്രത്യേക അവസരത്തിൽ വിനിയോഗിക്കുന്നു. ഈ നല്ല ദിവസത്തിൽ ഞങ്ങൾ ഒരു കാര്യം ഉറപ്പ് തരുന്നു .. ഞങ്ങളുടെ അടുത്ത ചിത്രം , “അബ്രഹമിന്റെ സന്തതികൾ നിങ്ങളെ നിരാശരാക്കില്ല … മെച്ചപ്പെട്ട ഫലങ്ങൾ ലഭിക്കാൻ രക്തം ചൊരിഞ്ഞ് ഞങ്ങൾ പ്രവർത്തിക്കും. ”

ഏറെ കാലങ്ങളായി സഹസംവിധായകനായി
പ്രവർത്തിച്ച ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയുന്ന അബ്രഹാമിന്റെ സന്തതികൾ. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ തന്നെ ചിത്രം ഒരു അപൂർവ നേട്ടം സ്വന്തമാക്കിരിക്കിരുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്സ് ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ തന്നെ വിറ്റഴിഞ്ഞിരുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.