അനിൽ രാധാകൃഷ്ണ മേനോന്റെ ദിവാൻജിമൂലയിൽ ഷഹീൻ സിദ്ദിഖും 

പത്തേമാരി എന്ന സലിം അഹമ്മദ് മമ്മൂട്ടി സിനിമയിലൂടെ മലയാളത്തിലേക്ക് കാലെടുത്തു വച്ച താരപുത്രനാണ് ഷഹീൻ സിദ്ദിഖ്. പിന്നീട് മമ്മൂട്ടി ചിത്രങ്ങളായ അച്ഛാ ദിൻ, കസബ, ടേക്ക് ഓഫ് എന്ന സിനിമകളിലും അഭിനയിച്ച ഷഹീൻ ഇപ്പോൾ ഇതാ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം നിർവഹിക്കുന്ന സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്, സിനിമയിൽ വളരെ പ്രാധാന്യമുള്ള ഒരു വേഷത്തിലായിരിക്കും ഷഹീൻ എത്തുന്നത്. സിനിമകളുടെ പേരിൽ ഇപ്പോഴും കൗതുകം നിറയ്ക്കുന്ന സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ, ഇത്തവണയും ആ പതിവ് സംവിധായകൻ തെറ്റിക്കുന്നില്ല, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമയിൽ നൈലാ ഉഷയാണ് നായികയായി എത്തുന്നത്. എന്നത്തേയും പോലെ നെടുമുടി വേണു ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.കുഞ്ചാക്കോ ബോബന്റെ അവസാനം റിലീസായ ടേക്ക് ഓഫ് എന്ന സിനിമയിലും ഷഹീൻ അഭിനയിച്ചിരുന്നു.

Comments are closed.