അത് എന്താന്ന് വച്ചാലേ അവർക്ക് ആരും ഒന്നും കൊടുത്തില്ല… നൗഷാദിക്കാ 😘😘❤❤

0
74

നൗഷാദിക്ക ആ പേര് പെട്ടന്നു മലയാളി മറക്കില്ല അത് ഉറപ്പാണ്. ഫുട് പാത്തിൽ തുണി കച്ചവടം നടത്തി ജീവിക്കുന്ന മനുഷ്യൻ തന്റെ സഹജീവികൾക്ക് വേണ്ടി സമ്പാദ്യത്തിലെ ഒരു പങ്കു സന്തോഷത്തോടെ നൽകിയത് നമ്മൾ കണ്ടത്. തുച്ഛമായ വരുമാനം മാത്രമുള്ള നൗഷാദ് അഞ്ചു ചാക്ക് തുണിയാണ് സന്നദ്ധപ്രവർത്തകർക്ക് നൽകിയത്. നടൻ രാജേഷ് ശർമ്മയിലൂടെ ആണ് നൗഷാദിനെ കുറിച്ചു ലോകം അറിഞ്ഞത്. നൗഷാദിന് കൈയടികളുമായി കേരള സമൂഹം എത്തിയിട്ടുണ്ട്.

നൗഷാദ് വാരി നിറച്ചു നൽകിയ ചാക്കുകളിൽ വെറും തുണി അല്ലായിരുന്നു, അതയാളുടെ കുന്നോളമുള്ള സ്നേഹവും സഹാനുഭൂതിയും ആയിരുന്നു. പക്ഷെ നൗഷാദിക്കക് ഒരു വിഷമമുണ്ട്, ആരും അറിയാതെ അവരെ സഹായിക്കാൻ ആണ് നൗഷാദ് ആഗ്രഹിച്ചത് പക്ഷെ അതിപ്പോൾ എല്ലാരും അറിഞ്ഞു. നൗഷാദ് ഇക്കയുടെ വാക്കുകൾ ഇങ്ങനെ “അത് എന്താന്ന് വച്ചാലേ അവർക്ക് ആരും ഒന്നും കൊടുത്തില്ല…കടകളിൽ കയറിട്ട് ആരും ഒന്നും കൊടുത്തില്ല. അപ്പോൾ ഞാൻ അവരെ വിളിച്ചു ഇങ്ങോട്ട് കൊണ്ട് വന്നു

എന്നെകൊണ്ട് കൊടുക്കാൻ പറ്റുന്നത് ഞാൻ കൊടുത്തു. അവര് അവസാനം മതിയെന്ന് പറഞ്ഞിട്ടാ.. ഇനിയും കൊടുക്കാമായിരുന്നു. നമ്മളെക്കൊണ്ട് ആകുന്ന സഹായങ്ങൾ ചെയ്യുക, അത് ഇതെന്ന് അല്ല പറ്റുന്ന എല്ലാ കാര്യങ്ങൾക്കും ചെയ്യൂക. നമുക്ക് എന്താ നഷ്ടം എല്ലാം ലാഭം അല്ലെ.. നമ്മൾ വരുമ്പോൾ ഒന്നും കൊണ്ട് വന്നിട്ടുമില്ല പോകുമ്പോൾ ഒന്നും കൊണ്ട് പോകുന്നുമില്ല. ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറ്റേ കൈ അറിയരുത് എന്നാ പറയുന്നേ . അങ്ങനെ അറിയാതെ ആണ് കൊടുത്തേ പക്ഷെ ഇതിപ്പോൾ എല്ലാവരും അറിഞ്ഞു പോയി ”