അതി ഗംഭീര ആക്ഷൻ സീനുകളാണ് വിശ്വാസത്തിന്റെ ഹൈ ലൈറ്റ് !! രോമാഞ്ചമുണർത്തുന്ന മുഹൂർത്തങ്ങൾ അനവധി – സ്റ്റണ്ട് മാസ്റ്റർ ദിലീപ് സുബ്ബരായൻതല അജിത്തും സിരുതൈ ശിവയും ആദ്യമായി ഒന്നിക്കുന്നത് വീരം എന്ന ചിത്രത്തിന് വേണ്ടിയാണു. വമ്പൻ വിജയമായ വീരത്തിനു ശേഷം അവർ പിന്നെയും ചിത്രങ്ങൾക്ക് വേണ്ടി ഒന്നിച്ചു. അജിത്തും ശിവയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. കഴിഞ്ഞ ചിത്രമായ വിവേകത്തിൽ നിന്നു വിഭിന്നമായി ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് ചിത്രം. ഇക്കുറി ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് ദിലീപ് സുബ്ബരായൻ ആണ്. ചിത്രത്തിനെ പറ്റി അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

” ഒരു സീൻ കംപോസ് ചെയുന്നത് പോലെ തന്നെയാണ് വിശ്വാസത്തിലെ ഫൈറ്റ് സീനുകൾ കംപോസ് ചെയ്തത്. എവിടെ പീക് പോയിന്റ് വരണം, ഗ്രാഫ് ഉയരണം അങ്ങനെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ആണ് ഫൈറ്റ് സീനുകൾ സൃഷ്ട്ടിച്ചത്. അതിൽ ഇന്റർവെൽ ഫൈറ്റ് സീൻ വേറെ ലെവൽ ആണ്. ശിവ ആദ്യം കഥ പറഞ്ഞപ്പോൾ തന്നെ വളരെ എക്സൈറ്റഡ് ആയിരുന്നു. രോമാഞ്ചമുണർത്തുന്ന ഒരുപടി പോയിന്റുകൾ ചിത്രത്തിലുണ്ട്.

ഒരു സ്റ്റണ്ട് സീനിന്റെ പെര്ഫെക്ഷന് വേണ്ടി ഏതറ്റം വരെ പോകാനും അജിത് സാർ തയാറാണ്. ഡ്യൂപ് ഉപയോഗിക്കാൻ അദ്ദേഹം സമ്മതിക്കാറില്ല, എത്ര റീടേക്കിന് വേണമെങ്കിലും അദ്ദേഹം റെഡിയാണ്. ചിത്രത്തിലെ മഴത്തുള്ള ബൈക് ഫൈറ്റ് സീൻ ആണ് എന്റെ ചിത്രത്തിലെ ഫേവറിറ്റ് ആക്ഷൻ സീക്വൻസ്. അജിത് സാർ ഡ്യുപ്പ് ഒന്നും ഉപയോഗിക്കാതെ ചെയ്ത ആക്ഷൻ രംഗങ്ങളാണത് “

Comments are closed.