അതായത് ഉത്തമാ…’ പഞ്ചാബി ഹൗസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ച രംഗം-ആ കഥ പറഞ്ഞു ഇന്ദ്രൻസ്മലയാളി ഒരിക്കലും മറക്കാത്ത ഇടക്കിടെ ജീവിത സന്ദർഭങ്ങളിൽ എടുത്തു പ്രയോഗിക്കുന്ന കുറച്ചു ഡയലോഗുകൾ എങ്കിലും പഞ്ചാബി ഹൗസിന്റെയും സംഭാവന ആണ്. മുതലാളി ജംഗ ജഗ ജഗയും, സോനാരെ വന്നാട്ടെ പൊന്നാട്ടെയും, എനിക്ക് ചപ്പാത്തി നഹി നാഹിയും അടക്കം ആ ശേഖരത്തിലേക് റാഫിമെക്കാർട്ടിൻ, പ്രേക്ഷകരുടെ നെഞ്ചിലേക്ക് എഴുതി കയറ്റിയ ഡയലോഗുകൾ അനവധിയാണ്. അവരുടെ നിത്യജീവിതവുമായി റിലേറ്റ് ചെയ്യാൻ കഴിയുന്നത് കൊണ്ടാണ് അല്ലെങ്കിൽ അതിന്റെ ഉള്ളിലെ ഹ്യൂമൗർ എലമെന്റ് ഭയങ്കരമായി വർക്ക്‌ ഔട്ട്‌ ആയതു കൊണ്ടാണ് അവ ഇന്നും നിലനിൽക്കുന്നത്


ചിത്രത്തിൽ ഏറെ കോമെടി ഉണർത്തിയ രംഗങ്ങളിൽ ഒന്നാണ് കിണറ്റിന്റെ കരയിൽ നിന്ന് പല്ലു തേക്കുമ്പോൾ ഇന്നലെ കണ്ട സ്വപ്നത്തിനെ കുറിച്ച് ഇന്ദ്രൻസും ഹരിശ്രീ അശോകനും പറയുന്നത്. എന്നാൽ ഈ രംഗം ആദ്യം സിനിമയിൽ നിന്ന് ഒഴിവാക്കാനിരുന്നതാണ്. ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇന്ദ്രൻസാണ്


“പഞ്ചാബ് ഹൗസ് ചെയ്യുമ്പോള്‍ ഓരോ ഡയലോഗും സംവിധായകന്‍ തന്നെ ഇരുന്ന് ആസ്വദിച്ച് ചിരിച്ചിരുന്നു. നീളം കൂടുമ്പോള്‍ ഏത് കളയണമെന്ന് വിഷമമുണ്ടാകും. ആ കിണറ്റിന്‍ കരയില്‍ തലേദിവസം സ്വപ്‌നം കണ്ട ചെറിയ സീന്‍ അവര്‍ എല്ലാം കൂടി വളര്‍ത്തി. നമുക്കും അതങ്ങ് രസമായി തോന്നി. പിന്നീട് ഏതോ ഒരു സീനെടുത്ത് ഇതിനെയങ്ങ് ഒഴിവാക്കി. അപ്പോള്‍ ഹരിശ്രീ അശോകന്‍ പോയി അവരുടെയടുത്ത് പറഞ്ഞ് ഒഴിവാക്കിയ സീന്‍ തിരിച്ച് കയറ്റുകയായിരുന്നു’ഇന്ദ്രൻസ് പറയുന്നതിങ്ങനെ

Comments are closed.