അജു, നീരജ്, ബിജു മേനോൻ റെമിന്റെ ലവ കുശ ഫസ്റ്റ് ലൂക്ക്നീ കൊ ഞ ച എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ കുശ. നീരജ് മാധവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഒപ്പം നീരജും അഭിനയിക്കുന്നു. ഒരു മുഴുനീള എന്റർടെയ്‌നറായ ചിത്രം സ്‌പൈ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ന്യൂജനറേഷന്‍ സിനിമാ പ്രേമികള്‍ക്ക് ഒത്തിരി ഇഷ്ടമുള്ള ഓണ്‍ സ്‌ക്രീന്‍ കോംമ്പോയാണ് അജു വര്‍ഗീസ്-നീരജ് മാധവ്. അടുത്തിടെ ഉണ്ടായ വിജയങ്ങളെല്ലാം അതിനുള്ള തെളിവായിരുന്നു എന്നാല്‍ പ്രേക്ഷകരുടെ പ്രിയനടനായ ബിജു മേനോന്‍ കൂടി ചേര്‍ന്നൊരു ചിത്രമായാലോ,സംഗതി വേറെ ലെവലാകും. ലവ കുശയുടെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കിടുകാച്ചി ചിത്രമാകട്ടെ ഇതെന്ന് ആശംസിക്കാം. ഗോപി സുന്ദറാണ് ചിത്രത്തിലെ സംഗീത സംവിധായകൻ. നീന എന്ന ചിത്രത്തിന് ശേഷം ദീപ്തി സതി നായികയായി എത്തുന്നു . നീരജ് മാധവിന്റേത് തന്നെയാണ് തിരക്കഥ .

Comments are closed.