ഗ്ലാമർ ഫോട്ടോഷൂട്ടുമായി രചന നാരായണൻകുട്ടി !!ചിത്രങ്ങൾ കാണാം

0
36228

മറിമായം എന്ന സിറ്റ്‌കോം മലയാള സിനിമക്ക് നൽകിയ നടിയാണ് രചന നാരായണൻകുട്ടി. ഒരു അധ്യാപികയായ രചന മിനിസ്‌ക്രീനിൽ നിന്നുമാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ഒരു നർത്തകി കൂടെയാണ് രചന നാരായണൻകുട്ടി. നൃത്തത്തെ വളരെയധികം സ്നേഹിക്കുന്ന താരം സ്വന്തമായി ഒരു ഡാൻസ് അക്കാദമി കൂടെ നടത്തുന്നുണ്ട്

തീർഥാടനം എന്ന ജയറാം സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിചാണ് രചന ക്യാമറക്ക് മുന്നിൽ എത്തുന്നത്. തൃശൂരിൽ തന്നെയുള്ള ഒരു സ്വകാര്യ സ്കൂളിൽ ഇം​ഗ്ലീഷ് അധ്യാപികയായി ജോലി നോക്കവേയാണ് രചന മറിമായം എന്ന പ്രോഗ്രാമിൽ എത്തുന്നത് എത്തുന്നത്.ലക്കി സ്റ്റാർ എന്ന ജയറാം സിനിമയിലൂടെ താരം നായികയായി അരങ്ങേറി. ആമേൻ, പുണ്യാളൻ അ​ഗർബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടി.

സോഷ്യൽ മീഡിയയിൽ രചന ഇപ്പോൾ പങ്കു വച്ച ചിത്രങ്ങൾ ശ്രദ്ധേയമാണ്. മോഡേൺ വേഷത്തിലാണ് താരം ആ ചിത്രങ്ങളിൽ എത്തിയത്. ഏറ്റവും സൗകര്യപൂർവം ജീവിച്ചാൽ അത് ജീവിതമല്ല എന്ന കുറിപ്പും അതിനോടൊപ്പം താരം ചേർത്തിട്ടുണ്ട്. മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ടിലാണ് രചന അവസാനം അഭിനയിച്ചത്