YSR ആയി മമ്മൂട്ടി എത്തി!!! തരംഗമായി യാത്രയുടെ ടീസർ!!!

0
70

വൈ എസ് ആർ എന്ന നേതാവിന്റെ ജീവിതം ആധാരമാക്കി തെലുങ്കിൽ ചിത്രീകരിക്കുന്ന പുതിയ ചിത്രം യാത്രയുടെ ടീസർ തരംഗമാകുകയാണ്. മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയാണ് ചിത്രത്തിൽ തെലുങ്കിന്റെ പ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വൈ എസ് ആറായി വേഷമിടുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് ആയ 150 ദിവസം നീണ്ട ഒരു കാൽനട ജാഥയെപ്പറ്റി ആണ് ചിത്രം പ്രതിപാദിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകൻ മഹി രാഘവ് ആണ്. 2003-ൽ ഇദ്ദേഹം നീണ്ട ഒരു പദയാത്ര അന്ധ്രാപ്രദേശിലെ ജില്ലകളിലൂടെ നടത്തുകയും ഇതേത്തുടർന്ന് 2004-ൽ ഉണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം തന്റെ പാർട്ടിക്ക് വൻവിജയം നേടിക്കൊടുക്കുകയും ചെയ്തു. പ്രശസ്ത ബാനറായ 70 എം എം എന്റെർറ്റൈന്മെന്റ്സ് ആണ് അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്നചിത്രം നിർമ്മിക്കുന്നത്.

“കഥയുമായി ചെന്നപ്പോള്‍ എന്തുകൊണ്ട് തന്നെ തെരഞ്ഞെടുത്തു എന്ന് മമ്മൂട്ടി സർ ചോദിച്ചു. അദ്ദേഹം തകര്‍ത്തഭിനയിച്ച ഒരു സിനിമയുടെ രംഗം വിവരിച്ചാണ് താനത് പറഞ്ഞത്. ദളപതി എന്ന ചിത്രത്തിലെ രംഗമായിരുന്നു അത്. ചിത്രത്തില്‍ മമ്മൂട്ടിയും രജനികാന്തും അരവിന്ദ് സ്വാമിയും ഒന്നിച്ചുളള സീനിലെ പ്രകടനമാണ് എന്നെ മമ്മൂട്ടി എന്ന നടനിലേക്ക് ഏറെ ആകര്‍ഷിക്കാൻ ഇടയാക്കി. നാട്ടിലെ ദേവരാജിനേയും അദ്ദേഹത്തിന്റെ സുഹൃത്തുമായ സൂര്യയേയും തന്റെ ഓഫീസിലേക്ക് കളക്ടര് വിളിച്ച് വരുത്തി അവരുടെ പവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് പറയുന്നതാണ് സീൻ. മൂവരും തമ്മിലുള്ള വാക് തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒറ്റ ഡയലോഗ് കൊണ്ട് ആ സീന്‍ മുഴുവന്‍ തന്റെ പേരിൽ ആക്കാൻ മമ്മൂട്ടിക്ക് സാധിച്ചു. സംവിധായകൻ മഹി രാഘവ് പറയുന്നു… ടീസർ കാണം …