ആഘോഷം ഏതായാലും മാസ്ക് മുഖ്യം ബിഗിലെ..ചിത്രങ്ങള്‍കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പലരും നടത്താനിരുന്ന വിവാഹങ്ങൾ മാറ്റി വച്ചിരുന്നു മാർച്ച്‌ അവസാന വാരം മുതൽ തുടങ്ങിയ സ്ട്രിക്ട് ലോക്ക് ഡൗണിന് ശേഷം വിവാഹങ്ങൾ തന്നെ നന്നേ കുറവായിരുന്നു. ഇപ്പോളിതാ ലോക്ക് ഡൌൺ നിബന്ധനകളിൽ ആയവ് വരുത്തിയ ശേഷം വിവാഹങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ നിബന്ധനകളോടെ മാത്രമാണ് ഈ വിവാഹങ്ങൾ പലതും നടക്കുന്നത്.

സാമൂഹിക അകലം പാലിച്ചും പങ്കെടുന്നവരുടെ എണ്ണം കുറച്ചും നടത്തിയ അത്തത്തിലൊരു വിവാഹ ചടങ്ങിന്റെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാസ്ക് ഉപയോഗിക്കുന്നതിന്റെ മൂല്യം പറയുന്ന രീതിയിൽ വരനും വധുവും ബന്ധുക്കളുമെല്ലാം മാസ്ക് ധരിച്ചു നടത്തിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ഒരേ സമയം കൗതുകവും മാസ്കിന്റെ പ്രാധാന്യവും വിളിച്ചോതുന്നവയാണ്. വെൽമീറ്റ് എന്ന ഫോട്ടോഗ്രാഫി ടീം ആണ് ഈ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പകർത്തിയത്. അലക്സ്,‌ നവീൻ എന്നിവരാണ് ഫോട്ടോക്കും ആശയത്തിനും പിന്നിൽ..മടത്തുംപടി ജോയ് ഷൈനി ദമ്പതികളുടെ മകനായ അജോ ജോയും മേലേക്കുടിയിൽ ജെയ്സൺ മോളി ദമ്പതികളുടെ മകളായ ജെനി ജെയ്സണും തമ്മിലുള്ള വിവാഹ നിശ്ചയത്തിന്റെ ഫോട്ടോഷൂട് ചിത്രങ്ങളാണ് ഇവ.മൂന്നുമുറി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് നടന്ന ചടങ്ങിൽ വധുവരന്മാരും ബന്ധുമിത്രാദികളുമെല്ലാം മാസ്‌ക് ധരിച്ചാണ് പങ്കെടുത്തത്.Comments are closed.