വൾഗർ ഫോട്ടോ എന്ന് ആരാധികയുടെ കമന്റ്‌, കിടിലൻ മറുപടി നൽകി അഹാന

0
24

നടൻ കൃഷ്ണകുമാറിൻറെ മകളും സിനിമ താരവുമാണ് അഹാന കൃഷ്ണകുമാർ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി സിനിമയിലൂടെ ആണ് അഹാന സിനിമ ലോകത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധേയായെങ്കിലും അഹാനയുടെ കരിയറിലെ ബ്രേക്ക്‌ ത്രൂ ലുക്കാ എന്ന സിനിമയാണ്. നിഹാരിക എന്ന അഹാനയുടെ കഥാപാത്രം താരത്തിന് ഏറെ കൈയടികൾ നേടിക്കൊടുത്തു. നാൻസി റാണി, പിടികിട്ടാപുള്ളി എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങൾ.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരാളാണ് അഹാന കൃഷ്ണകുമാർ. തന്റെ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട് ഒരു വ്ലോഗർ കൂടെയാണ് അഹാന.സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവെർസ് ഉള്ള ഒരാളാണ് അഹാന. അത് കൊണ്ട് തന്നെ ചിലപ്പോഴെങ്കിലും ഒരുപാട് വിമർശനങ്ങളും താരം നേരിട്ടിട്ടുണ്ട്. അപ്പോഴെല്ലാം അതിനെതിരെ ശക്തമായി പ്രതികരിച്ചു രംഗത്ത് വന്നിട്ടുമുണ്ട് അഹാന.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ വരുന്ന മോശം കമെന്റുകൾക്ക് കിടിലൻ മറുപടി നൽകാറുണ്ട് താരം. അഹാന ഇപ്പോൾ ഫേസ്ബുക്കിലൂടെ ഒരു ഫോട്ടോ പങ്കു വച്ചിരുന്നു. ആ ഫോട്ടോക്ക് വന്ന ഒരു കമന്റും അതിനു അഹാന നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വൾഗർ ഫോട്ടോ എന്നാണ് ഒരു ആരാധിക കമന്റ്‌ ചെയ്തത്. അതിനു കിടിലൻ മറുപടിയും അഹാന നൽകി. നിങ്ങളുടെ ചിന്തകളാണ് അതിലും വൾഗർ എന്നാണ് അഹാന മറുപടി നൽകിയത്. അഹാനയെ പിന്തുണച്ചു ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്