വൈറലായി താരങ്ങളുടെ ഈ ചിത്രങ്ങൾ

0
518

മലയാള സിനിമയുടെ താര സൂര്യൻ തന്നെയാണ് മമ്മൂട്ടി.നാൽപതു വർഷങ്ങൾക്ക് മുകളിലായി അദ്ദേഹം മലയാള സിനിമ രംഗത്ത് തിളങ്ങി നില്കുന്നു. എജ് ഇൻ റിവേഴ്‌സ് ഗിയര് എന്നൊക്കെ പറയുന്ന രീതിയിൽ തന്നെയാണ് മമ്മൂക്കയുടെ ഓരോ ഫോട്ടോയും. ഓരോ ഫോട്ടോയിലും ചെറുപ്പം കൂടി വരുന്ന ഒരു മനുഷ്യൻ എന്ന അപൂർവ ക്യാറ്റഗറിയിലുള്ള മമ്മൂക്കയുടെ ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ലോക്ക് ഡൌൺ കാലം മമ്മൂട്ടി വീട്ടിൽ തന്നെയാണ് ചിലവഴിച്ചത്. എല്ലാ തവണയും പോലെ ഇക്കുറിയും അദ്ദേഹത്തിന്റെ പുത്തൻ ചിത്രങ്ങൾ പുറത്തിറങ്ങിയപ്പോൾ ആ ലൂക്ക് കണ്ടു പലപ്പോഴും ആരാധകർ ഞെട്ടിയിരുന്നു. പ്രായത്തെ തോല്പികുന്ന മമ്മൂക്ക സ്പെഷ്യൽ ലുക്ക്‌ ഇക്കുറിയും ഗംഭീര എന്ന് പറയാതെ വയ്യ

സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായ രണ്ട് ചിത്രങ്ങൾ രണ്ട് താര കുടുംബങ്ങളിലേത് ആണ്. ഒന്ന് താരസൂര്യൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും ചേർന്നുള്ള ചിത്രമാണെങ്കിൽ അടുത്തത് താരദമ്പതിമാരായ ദിലീപും കാവ്യയും ചേർന്ന ഒരു ചിത്രമാണ്