സംയുക്ത മേനോന്റെ എറിഡ..ത്രില്ലർ ചിത്രവുമായി വി കെ പ്രകാശ്



വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് എറിഡ. ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. എറിഡ, പ്രണയത്തിലായിരിക്കുന്ന ഒരു ദേവതയുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എറിഡ. വൈ വി രാജേഷ് ആണ് ചിത്രത്തിന്‍റെയും രചന. വി കെ പ്രകാശ് ചിത്രങ്ങളായ ഗുലുമാല്‍, ത്രീ കിംഗ്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിതും വൈ വി രാജേഷ്
ആയിരിന്നു. തമിഴിലും മലയാളത്തിലുമായാണ് എറിഡ ഒരുക്കുന്നത്.

സംയുക്ത മേനോനോടൊപ്പം കിഷോര്‍, നാസര്‍ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറുകളില്‍ അജി മേടയില്‍, അരോമ ബാബു എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വി കെ പ്രകാശിന്‍റെ തന്നെ നിര്‍മ്മാണക്കമ്പനിയായ ട്രെന്‍റ്സ് ആഡ് ഫിലിം മേക്കേഴ്‍സാണ് സഹനിര്‍മ്മാണം.

എസ് ലോകനാഥന്‍ ഛായാഗ്രഹണം, എഡിറ്റിംഗ് സുരേഷ് യുആര്‍എസ്, സംഗീതം അഭിജിത്ത് ഷൈലനാഥ്, പിആര്‍ഒ എ എസ് ദിനേശ്, ഡിസൈന്‍ ജയ്റാം പോസ്റ്റര്‍വാല. ഒരുത്തീ, ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി, രാമസേതു തുടങ്ങി ചിത്രങ്ങൾ വി കെ പ്രകാശിന്‍റേതായി പുറത്തുവരാനുണ്ട്.

Comments are closed.