വൈറലായി പൈങ്കിളിയുടെ പുത്തൻ ഫോട്ടോഷൂട്ട്

0
295

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു ടെലിവിഷൻ പ്രോഗ്രാമാണ് ചക്കപ്പഴം, ഒരുപക്ഷെ ഉപ്പും മുളകിന് ശേഷം പ്രേക്ഷകർ ഇത്രയധികം നെഞ്ചേറ്റിയ ഒരു സീറ്റ് കോം ഇല്ലെന്നു വേണം പറയാൻ. അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, അർജുൻ സോമേശേഖർ, ശ്രുതി രജനികാന്ത് തുടങ്ങിയ ഒരു വലിയ താരനിര ഈ പ്രോഗ്രാമിലുണ്ട്. പൈങ്കിളി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് ശ്രുതി രജനീകാന്താണ്.

പ്രകടനം കൊണ്ട് ഏറെ ശ്രദ്ധ നേടിയ ഒരാളാണ് ശ്രുതി. മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം അങ്ങനെ പല മേഖലകളിലും ശ്രുതി പ്രതിഭ തെളിയിച്ചിട്ടുണ്ട്. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ അഭിനയ മേഖലയിൽ എത്തിയ ഒരാളാണ് ശ്രുതി രജനികാന്ത്. ബാലതാരമായി ഒരുപിടി സീരിയലുകളിൽ ശ്രുതി വേഷമിട്ടു.

സോഷ്യൽ മീഡിയയിലും സജീവമാണ് ശ്രുതി രജനികാന്ത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ താരം തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമെല്ലാം പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്ന ഫോട്ടോഷൂട്ട് വൈറലാണ്. പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയത്