പിറന്നാൾ പാർട്ടിക്കിടെ ഉറങ്ങിപോയ വിസ്മയ !! ദുൽഖർ പറയുന്നു

0
84

മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. നാൽപതു വർഷങ്ങളായി അദ്ദേഹം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിൽ എത്തിയിരുന്നു. മകൾ വിസ്മയ എന്നെത്തും എന്ന് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെങ്കിലും വിസ്മയക്ക് അഭിനയത്തിലല്ല താല്പര്യം. എഴുത്തിന്റെയും വരകളുടെയും ലോകത്തു സഞ്ചരിക്കാനാണ് വിസ്മയക്ക് താല്പര്യം

ഈ വാലെന്റൈൻസ് ദിനത്തിൽ വിസ്മയ എഴുതിയ ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്ട് എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു. മോഹൻലാൽ അടക്കമുള്ള താരങ്ങൾ പുസ്തകത്തിനെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. പുസ്തകത്തെ പരിചയപ്പെടുത്തി നടൻ ദുൽഖർ സൽമാനും എത്തിയിരുന്നു. വിസ്മയയെ കുറിച്ചുള്ള പഴയ ഓർമകളാണ് സോഷ്യൽ മീഡിയ കുറിപ്പുകളിലൂടെ ദുൽഖർ പങ്കു വച്ചിരിക്കുന്നത്

വിസ്മയയെ കുറിച്ചുള്ള തന്റെ ആദ്യത്തെ ഓർമ്മ ചെന്നൈയിലെ ടാജിൽ വച്ചു നടന്ന അവളുടെ ഒന്നാം പിറന്നാൾ പാർട്ടി ആണെന്നും, അന്ന് ഗാർഡൻ ഉടുപ്പിൽ അതിമനോഹാരിയായിരുന്നു അവളെന്നും ദുൽഖർ പറയുന്നു.എന്നാൽ രാത്രി ആയപ്പോൾ അവളെ പിന്നീട് കണ്ടില്ല എന്നും ഉറങ്ങിപ്പോയി എന്ന് വിസ്മയയുടെ അമ്മ പറഞ്ഞതായും ദുൽഖർ കുറിക്കുന്നു. ഇന്നവൾ വലുതായിരിക്കുന്നു, അവളുടെ പാത വെട്ടിത്തെളിച്ചിരിക്കുന്നു എന്നും ദുൽഖർ പുസ്തകത്തെ പരിചയപ്പെടുത്തി പറയുന്നു. ഈ പുസ്തകത്തിന്റെ സക്സസ് പാർടിക്ക് എങ്കിലും ഉറങ്ങിപോകാതിരിക്കുക എന്നും ദുൽഖർ പറയുന്നു