വീണ്ടും തലകുത്തി നിന്നു വിസ്മയ മോഹൻലാൽ

0
7

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആക്ഷൻ രംഗങ്ങളിൽ വളരെയധികം മികവ് പുലർത്തുന്ന ഒരാളാണ്. അത്തരം രംഗങ്ങളിൽ അദ്ദേഹത്തിന്റെ ആത്മാർപ്പണവും കഠിനാധ്വാനവും വേറെ ലെവലാണ് എന്നത് ഒരു പരമമായ സത്യം. കോളേജ് കാലഘട്ടം മുതൽ തന്നെ ആയോധന കലകളിലും ഗുസ്തിയിലുമൊക്കെ വളരെ മികവ് പുലർത്തിയിരുന്ന ഒരാളാണ് മോഹൻലാൽ. പിന്നീട് സിനിമകളിൽ എത്തിയപ്പോൾ ആ പരിചയം ആക്ഷൻ രംഗങ്ങളിൽ അദ്ദേഹത്തിന് മുതൽക്കൂട്ടായി.

മോഹൻലാലിൻറെ മക്കളാണ് പ്രണവും വിസ്മയയും. പ്രണവ് സിനിമകളിൽ സജീവമായ ഒരാളാണ്. അഭിനയിച്ച രണ്ടു സിനിമകളിലും അക്ഷൻ സീനുകളിൽ പ്രണവ് മികവ് തെളിയിച്ചിരുന്നു. സാഹസികത ഏറെ ഇഷ്ടപെടുന്ന ഒരാളാണ് പ്രണവ്. വിസ്മയ സിനിമയെയെ അല്ല തന്റെ മേഖലയായി തിരഞ്ഞെടുത്തത്. എങ്കിലും ആയോധന കലകളിൽ വിസ്മയക്ക് താല്പര്യമേറെയുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ വിസ്മയ മാർഷ്യൽ ആർട്സ് ട്രൈനിങ്ങിന്റെ വിഡിയോകൾ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോൾ വിസ്മയ പങ്കു വച്ച ഒരു മാർഷ്യൽ ആർട്സ് ട്രെയിനിങ് വീഡിയോ വൈറാലാണ്. തലകുത്തി നില്കുന്നതിന്റെ വീഡിയോ ആണ് വിസ്മയ പോസ്റ്റ്‌ ചെയ്തത്. ബാങ്കോക്കിലാണ് നിലവിൽ വിസ്‌മയ ഉള്ളത്. തന്റെ പഠനത്തിന്റ ഭാഗമായി ആണ് വിസ്മയ അവിടെ തുടരുന്നത്. വിസ്മയയുടെ വീഡിയോക്ക് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. അച്ഛന്റെ മികവ് ലഭിച്ച മകൾ എന്നാണ് വീഡിയോ കണ്ട സോഷ്യൽ മീഡിയ പറയുന്നത്.