ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനാകുന്ന ഒരു ഫെസ്റ്റിവൽ എന്റെർറ്റൈൻറാണ്. പ്രശസ്ത തിരക്കഥാകൃത് ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. മോഹൻലാലിൻറെ അടുത്ത റീലീസ് ദേശീയ അവാർഡ് നേടിയ ചിത്രം കുഞ്ഞാലി മരക്കാരാണ്.അതേസമയം ‘നെയ്യാറ്റിന്‍കര ഗോപന്’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ‘ആറാട്ടി’ല്‍ അവതരിപ്പിക്കുന്നത്.
ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.ഏറെ നാളുകൾക്ക് ശേഷമാണു മോഹൻലാൽ ഒരു മാസ്സ് എന്റെർറ്റൈൻർ സിനിമയുടെ ഭാഗമാകുന്നത്.
പ്രഗത്ഭ സംഗീത സംവിധായകൻ എ ആർ റഹ്മാനും ചിത്രത്തിന്റെ ഭാഗമാണ്.24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും എ ആര് റഹ്മാനും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നത്. 1997ല്‍ പുറത്തിറങ്ങിയ ‘ഇരുവര്‍’ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എ ആര് റഹ്മാന് ആയിരുന്നു.ചിത്രത്തിന്റെ ടീസർ വിഷു ദിനത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തും.
