പ്രണയവിവാഹമല്ല, വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ചത് !! വിവാഹത്തെ കുറിച്ചു ചിന്തിച്ചതിന്റെ കാരണം

0
76

ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമ ലോകത്തെത്തിയ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. എന്നാൽ വിഷ്ണുവിന്റെ രാശി തെളിയുന്നത് തിരക്കഥാകൃത് എന്ന നിലയിലാണ്. വിഷ്‌ണു തിരക്കഥാകൃത്തായി അരങ്ങേറിയ അമർ അക്ബർ ആന്റണി എന്ന ചിത്രം ഒരു വമ്പൻ വിജയമായി മാറി. ബിബിൻ ജോർജിനൊപ്പം രണ്ടാമത് തിരകഥ ഒരുക്കിയ ചിത്രമായ കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ വിഷ്ണുവിന് നായകനായി സ്ഥാനക്കയറ്റവും ലഭിച്ചു. പിന്നിട് ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമാകാനും വിഷ്ണുവിന് സാധിച്ചു.

ഇപ്പോളിതാ ജീവിതത്തിൽ പുതിയൊരു ഇന്നിങ്സിന് തുടക്കമിടാൻ ഒരുങ്ങുകയാണ് വിഷ്ണു. വിഷ്ണുവിന്റെ വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. ഐശ്വര്യ ആണ് വിഷ്ണുവിന്റെ വധുവാകാൻ പോകുന്നത്. കോതമംഗലം സ്വദേശിനിയാണ് ഐശ്വര്യ. ബിടെക് ബിരുദധാരിയാണ് ഐശ്വര്യ. വിവാഹത്തെ കുറിച്ചു വിഷ്ണു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നതിങ്ങനെ.

“വളരെ നാളായി വീട്ടുകാർ കല്യാണാലോചനയൊക്കെ കൊണ്ടു വരുന്നുണ്ടായിരുന്നെങ്കിലും തിരക്കൊക്കെ കഴിഞ്ഞിട്ടു മതി കല്യാണം എന്നായിരുന്നു ഞാൻ കരുതിയത്. ‘കുറച്ചുകൂടി സമാധാനമായി ജീവിച്ചിട്ടു പോരേ കല്യാണം’ എന്നും ചിന്തിച്ചിരുന്നു. ഇതിനിടെ എന്നെ ഓവർടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിൻ ജോർജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോർത്തു, സമയമുണ്ടല്ലോ. “ബിബിന്റെ കുഞ്ഞിന്റെ മാമോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, ‘അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാൽ പോരല്ലോ’ എന്ന്. പിന്നെ വീട്ടുകാർ കൊണ്ടുവരുന്ന വിവാഹാലോചനകളിൽ ഞാനും താത്പര്യം കാണിച്ചു തുടങ്ങി. അങ്ങനെയായാണ് ഈ ആലോചന മുറുകിയത്. ഇതിനിടെ കൊച്ചിയിലെ പുതിയ വീടിന്റെ പണിയൊക്കെ കഴിഞ്ഞു, ഡിസംബർ 12ന് പുതിയ വീട്ടിലേക്ക് മാറും