വിസ്മയ സിനിമയിലേക്ക് വരുമോ? മോഹൻലാലിന്റെ മറുപടി ഇങ്ങനെമലയാളികളുടെ അഭിമാനമാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. മലയാള സിനിമയുടെ റെക്കോര്ഡുകളുടെ പുസ്തകത്തിൽ പല കുറി പേരെഴുതിയ താരം നാൽപതു വര്ഷങ്ങളായി സിനിമ രംഗത്ത് സജീവമാണ്. മോഹൻലാലിന് രണ്ട് മക്കളാണ്. പ്രണവ് മോഹൻലാലും വിസ്മയയും. സഹ സിനിമ സംവിധായകനായി കലാജീവിതം തുടങ്ങിയ പ്രണവ് പിന്നിട് നായകനായി ആദിയിലൂടെ അരങ്ങേറി. മികച്ച ഫാൻ ബൈസും ഉണ്ടാക്കിയെടുക്കാൻ പ്രണവിന് കഴിഞ്ഞിട്ടുണ്ട്. പല കുറി പലരും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് വിസ്മയ മോഹൻലാൽ എന്നാണ് സിനിമയിലേക്ക് എന്നത്.

മോഹൻലാലിന്റെ അറുപതാം പിറന്നാൾ വേളയിൽ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ ലൈവിൽ എത്തിയപ്പോൾ ഇതേ ചോദ്യം പലരും ചോദിച്ചിരുന്നു. പ്രിയദർശന്റെയും സുരേഷ് കുമാറിന്റെയും ഒക്കെ മക്കൾ സിനിമയിൽ അരങ്ങേറിയല്ലോ, മകൾ സിനിമയിലേക്കുണ്ടാകുമോ എന്നായിരുന്നു ചോദ്യം. ഇപ്പോൾ മകൻ ഉണ്ടല്ലോ, അത് പോരെ, അവളുടെ ഇഷ്ടം തിയേറ്റർ ആണ്, സിനിമയല്ല. യു എസിൽ ഇപ്പോൾ തീയേറ്ററിനെ കുറിച്ചു പഠിക്കുകയാണ് വിസ്മയ എന്നാണ് മോഹൻലാൽ പറഞ്ഞത്.

“അഭിനയിക്കാൻ പ്രണവിന് ഏറെ ഇഷ്ടമൊന്നും ഇല്ലായിരുന്നു. പെട്ടു പോയി എന്നാണ് ആദ്യം പറഞ്ഞത്. സിനിമയിലേക്ക് വന്നിട്ടല്ലേ ഉള്ളു. ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും അതുപോലെ ആയിരുന്നു. ആദ്യം അത്ര ഇഷ്ടമൊന്നും ആയിരുന്നില്ല, പിന്നീടത് ജീവിതത്തിന്റെ ഭാഗമായി. സിനിമയേക്കാൾ റിസ്കുള്ള കാര്യങ്ങൾ പ്രണവ് പുറത്ത് ചെയ്യാറുണ്ട്. റോക്ക് ക്ലൈമ്പിങ്ങും പാർകറും ഒക്കെ ആണ് അയാളുടെ താല്പര്യങ്ങൾ ” മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ

Comments are closed.