എന്റെ വീട്ടുകാർക്കോ ഭാര്യക്കോ ഇല്ലാത്ത പ്രശ്നം മറ്റുവർക്ക് എന്തിനു, വൈറൽ വെഡിങ് ഷൂട്ടിലെ നായകൻ ഋഷിഇപ്പോൾ എല്ലാം വിവാഹങ്ങളുടെയും ഭാഗം തന്നെയാണ് വെഡിങ് ഫോട്ടോഷൂട്ടുകൾ. വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുമുണ്ട്. അടുത്തിടെ ഒരു വെഡിങ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ആ പ്രശസ്തി വിമർശനങ്ങളുടെ പേരിൽ ആയിരുന്നു എന്ന് മാത്രം. നവവധുവും വരനും അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ( ഒരു പക്ഷെ വസ്ത്രമില്ലായ്മയുടെ പേരിൽ ) ആണ് ആ ഫോട്ടോഷൂട്ട് വൈറലായത്.

പെരുമ്പാവൂർ സ്വദേശി ഋഷിയുടെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വെഡിങ് സ്റ്റോറി വെഡിങ് ഫോട്ടോഗ്രാഫി ടീം ആണ് ചിത്രങ്ങൾക്ക് പിന്നിൽ. ചിത്രങ്ങൾ വൈറലായതോടെ സദാചാരവാദികൾ വിമർശനവുമായി എത്തി. ആരെ കാണിക്കാൻ ആണ് ഇതെല്ലാമെന്നും, സംസ്കാരത്തിന് ചേരുന്നത് അല്ല ഇതെന്നും ഒക്കെയായിരുന്നു വാദം. ഇപ്പോളിതാ അതിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഋഷി.

വാഗമണ്ണിൽ വച്ചായിരുന്നു ഫോട്ടോ ഷൂട്ട് നടത്തിയത്. ഫോട്ടോഗ്രാഫറുടെ മികവാണ് ആ ഫോട്ടോയുടെ പിന്നിലെന്നാണ് ഋഷി പറയുന്നത്. ഋഷിയുടെ വാക്കുകൾ ഇങ്ങനെ എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, ബന്ധുക്കൾക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോർട്സിന്റെയും സ്ലീവ്‌ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോർഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്നം. സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാൾ സഭ്യത എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസം’’

Comments are closed.