അശ്ലീല കംമെന്റിനു മറുപടി നൽകി അമല പോൾ

0
7

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു തെന്നിന്ത്യ മുഴുവൻ പ്രശസ്തി നേടിയ നടിയാണ് അമല പോൾ. നീലത്താമര എന്ന സിനിമയിലൂടെ ആണ് അമല പോൾ അരങ്ങേറ്റം കുറിച്ചത്. പിന്നീട് താരം തമിഴ് സിനിമയിൽ അരങ്ങേറി. വാസീഗര ആയിരുന്നു ആദ്യ ചിത്രം പക്ഷെ അമല പോൾ പ്രശസ്തി നേടിയത് സിന്ധു സമവെളി എന്ന ചിത്രത്തിലൂടെ ആയിരുന്നു. മൈന എന്ന ചിത്രം അമലയെ തമിഴകത്തിന്റെ പ്രിയങ്കരിയാക്കി. മലയാള സിനിമയിൽ താരത്തിന് ശ്രദ്ധേയമായ റോളുകൾ ലഭിക്കുന്നത് തമിഴിൽ ശോഭിച്ച ശേഷമാണു.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഒരാളാണ് അമല പോൾ. തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും താരം പങ്കു വയ്ക്കാറുള്ളത് കൊണ്ട് തന്നെ പലപ്പോഴും വിമര്ശനങ്ങളും താരത്തിന് എതിരെ ഉണ്ടാകാറുണ്ട്. അടുത്തിടെ അമല പോൾ കൊടൈക്കനാലിൽ അവധിക്കാലത്തിന്‌ ഇടക്ക് എടുത്ത തന്റെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരുന്നു.

എന്നാൽ താരത്തിന്റെ പോസ്റ്റിനു താഴെ അശ്ലീല കമന്റുമായി ഒരാൾ എത്തിയിരുന്നു. അയാൾക്ക് കണക്കിനുള്ള മറുപടി നൽകി അമല പോൾ നേരിട്ട് രംഗത്ത് വന്നിരുന്നു. കമന്റിലൂടെ ആണ് താരം പ്രതികരിച്ചത്. വസ്ത്രത്തെ കുറിച്ചായിരുന്നു ആ കമന്റ്‌ . നമ്മൾ 2020 ൽ എത്തി എന്നും ഒപ്പമെത്താൻ ശ്രമിക്കു എന്നാണ് അമല മറുപടി നൽകിയത്. താരത്തിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്