ഇതാരാണെന്ന രീതിയിൽ അവനെന്നെ നോക്കി, വൈറലായി വിനീത് ശ്രീനിവാസന്റെ പോസ്റ്റ്മലയാള സിനിമയുടെ ഓൾ റൗണ്ടറാണ് വിനീത് ശ്രീനിവാസൻ. ഗായകനായും, നടനായും, സംവിധായകനായും തന്റെ കഴിവ് തെളിയിച്ച ഒരാൾ. ദിവ്യയാണ് വിനീതിന്റെ ഭാര്യ . പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിനീതിന്റെ ജൂനിയർ ആയിരുന്നു ദിവ്യ. എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ 2012 ഒക്ടോബർ 18 നാണ് വിനീതും ദിവ്യയും വിവാഹിതരായത്. 2017ലാണ് ഇരുവർക്കും ആൺകുഞ്ഞു ജനിക്കുന്നത്. .വിഹാൻ എന്നാണ് മകന്റെ പേര്. 2019 ൽ ഇരുവർക്കും ഒരു മകളും ജനിച്ചു. ഷനായാ എന്നാണ് മകളുടെ പേര്.

വിനീതിന്റെ മകൻ വിയാന്റെ മൂന്നാം ജന്മദിനമാണ് ഇന്ന്. ഇൻസ്റ്റാഗ്രാമിൽ വിനീത് പങ്കു വച്ച ഒരു കുറിപ്പ് ഇപ്പോൾ വൈറലാണ്. വിയാന്റെ ജനനം മുതൽ പപ്പാ എന്ന് വിളിച്ചത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ടുള്ള വൈകാരികമായ കുറിപ്പാണു അത്. വിനീതിന്റെ കുറിപ്പ് ഇങ്ങനെ. “ഒരു ദേഷ്യ ഭാവത്തോടെ ആണ് അവൻ ജനിച്ചത്. അന്ന് ഓപ്പറേഷൻ തീയേറ്ററിന് പുറത്ത് എന്നെ ആദ്യമായി കണ്ടപ്പോൾ “ഇവൻ ആരാണ് “എന്ന തരത്തിൽ ആയിരുന്നു എന്നെ നോക്കിയത്. പതിയെ അവനു എന്നെ മനസിലായി തുടങ്ങി. എന്റെ നെഞ്ചോട് ചേർന്നു ഒട്ടികിടക്കുവാൻ തുടങ്ങി. ഞാൻ ധാരാളം നോൺ-വെജ് കഴിക്കുന്നതിനാൽ, എന്റെ ശരീരം എല്ലായ്പ്പോഴും ഊഷ്മളതയുള്ളതാണെന്ന്, ദിവ്യ പറയാറുണ്ട് അത് കൊണ്ട് അവനെന്നെ ഒരുപാടിഷ്ടമാണ് എന്നും. പപ്പാ എന്നാണ് അവൻ ആദ്യമായി വിളിച്ചത്.

ദിവ്യയാണ് അവന്റെ കാര്യങ്ങൾ നോക്കിയിരുന്നത് ആദ്യം അവൻ മമ്മ എന്ന് വിളിക്കാതിരുന്നത് അനീതിയാണെന്ന് ദിവ്യ പറഞ്ഞു. അവൻ തറയിൽ ഇഴയുന്നതും നടക്കാൻ ശ്രമിക്കുന്നതും നടക്കുന്നതും ഞാൻ കണ്ടു. ആദ്യത്തെ അന്താരാഷ്ട്ര വിമാന നടത്തുമ്പോൾ അവന് 3 മാസമായിരുന്നു പ്രായം. അവൻ ഞങ്ങളോടൊപ്പം ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്തു. അവന്റെ കാലിലെ മറുകാണു അതിനു കാരണമെന്നു ദിവ്യ പറയുന്നു. അവൻ ദിവസവും ഷനയയെ ചുംബിക്കുന്നു. ഏറ്റവും ഉറക്കെ കരയുന്നത് അവനാണ്, ആദ്യം എഴുനേൽക്കുന്നതും.ഷനയ ഉറങ്ങുകയാണെങ്കിൽ, അവൻ പതുക്കെ വിളിക്കും “ബേബി ഷീപ്പിൾ”. അവനു മറ്റുള്ളവരുടെ മുഖത്തു ചിരിപടർത്താനുള്ള കഴിവുണ്ട്. വികൃതികൾ ഒക്കെ കാണിച്ചു കഴിഞ്ഞും എല്ലാവരെയും വീഴ്‌ത്തുന്ന മുഖഭാവത്തിൽ എത്താൻ അവനെങ്ങനെ കഴിയുന്നു. വിഹാന് ഇന്ന് 3 വയസ്സ്. ജീവിതം എങ്ങനെ മാറിയിരിക്കുന്നു എന്നതാണ് ഞാൻ ചിന്തിക്കുന്നത് .

Comments are closed.