അവളിന്നു രണ്ട് മക്കളുടെ അമ്മയാണ് !! ഇത് ഞങ്ങളുടെ കോളേജ് ആണ് !!വിനീത് ശ്രീനിവാസൻ

0
324

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതിമാരാണ് വിനീതും ദിവ്യയും. 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് വിനീതും ദിവ്യയും വിവാഹിതരായത്. ഇന്ന് ഇരുവരുടെയും വിവാഹ വാർഷികമാണ്. പ്രിയതമക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നു വിനീത് എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇരുവരുടെയും ചിത്രത്തിനൊപ്പം ആണ് വിനീതിന്റെ കുറിപ്പ്. കുറിപ്പ് ഇങ്ങനെ.

“വീണ്ടുമൊരു മാര്‍ച്ച് 31, ദിവ്യയ്‌ക്കൊപ്പമുള്ള 16 വര്‍ഷം, ഹൃദയത്തിന്റെ ഷൂട്ടിംഗിനായി ഞങ്ങള്‍ പഠിച്ച കോളേജിലേക്ക് പോയിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. 2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍.”

ചിത്രത്തിൽ വിനീതിന്റേയും ദിവ്യയുടെയും പിന്നിൽ ഉള്ള പശ്ചാത്തലം ഇരുവരും പഠിച്ച കോളേജ് ആണ്. തുടർന്ന് പോസ്റ്റിനു കമന്റുമായി ദിവ്യയും എത്തി . വിവാഹ വാര്ഷികാശംസകൾ താനും നേരാൻ പോകുകയായിരുന്നു എന്നും ചിത്രം തിരയുന്നതിനിടെയാണ് വിനീതിന്റെ കുറിപ്പ് കണ്ടതെന്നുമായിരുന്നു ദിവ്യ കമന്റ്‌ ചെയ്തത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഹൃദയം ആണ് വിനീതിന്റെ പുതിയ ചിത്രം