ഈ ചിത്രത്തിൽ പ്രണവുണ്ട്. കണ്ടു പിടിക്കാമോ? ഷൂട്ടിംഗ് ലൊക്കേഷൻ ചിത്രം പങ്കു വച്ചു താരം

0
2775

ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. ഒരു സംവിധായകന്റെ കുപ്പായത്തിലേക്ക് ഏറെ കാലത്തിനു ശേഷം വിനീത് എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രണവ് മോഹന്ലാലുമാണ് നായികാ നായകന്മാരാകുന്നത്. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഒരു ലൊക്കേഷൻ സ്റ്റിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിനീത് ശ്രീനിവാസൻ ആണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്. ഹൃദയം ടീം ഒരുമിച്ചുള്ള ഒരു ഫോട്ടോ ആണത്. ക്യാപ്ഷനിൽ വിനീത് പറയുന്നത് ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ ഉണ്ടെന്നും, പറ്റുന്നവർ അദ്ദേഹത്തിനെ കണ്ടുപിടിക്കുക എന്നുമാണ്. പോസ്റ്റ്‌ ചെയ്ത് നിമിഷങ്ങൾക്കകം ഫോട്ടോ വൈറലായി മാറി.ഒപ്പം പലരും പ്രണവിനെ സ്പോട് ചെയുകയും ചെയ്തു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രവും പ്രണവ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. 2020 ഓണത്തിന് സിനിമ തിയറ്ററിലെത്തും.