റാഗിങ് നടക്കുന്നതിനിടെ ആണ് ജൂനിയറായിരുന്ന ദിവ്യയെ ആദ്യമായി കണ്ടത്… വിനീത്മലയാള സിനിമയിലെ ഒരു ആൾ റൗണ്ടർ ആണ് വിനീത് ശ്രീനിവാസൻ. ഗായകനായും, സംവിധായകനായും നടനായും ഒക്കെ പ്രതിഭ തെളിയിച്ച ഒരാൾ. ദിവ്യ ആണ് വിനീതിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കോളേജിൽ വിനീതിന്റ ജൂനിയർ ആയിരുന്നു ദിവ്യ. എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ 2012 ഒക്ടോബർ 18 നാണ് വിനീതും ദിവ്യയും വിവാഹിതരായത്. 2017ലാണ് ഇരുവർക്കും ആൺകുഞ്ഞു ജനിക്കുന്നത്. .വിഹാൻ എന്നാണ് മകന്റെ പേര്. 2019 ൽ ഇരുവർക്കും ഒരു മകളും ജനിച്ചു. ഷനായാ എന്നാണ് മകളുടെ പേര്.

പണ്ടൊരിക്കൽ വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചത് 2004 മാര്‍ച്ച് 31. അതിരാവിലെ ഫോണ്‍ വഴിയാണ് ദിവ്യയെ ഞാന്‍ പ്രൊപ്പോസ് ചെയ്തത് എന്നാണ്. അതേ ദിവസം കോളജില്‍ എത്തിയ ഞങ്ങള്‍ പകുതി ദിവസത്തെ ക്ലാസ് കട്ട് ചെയ്ത് ഒരു ഷെയര്‍ ഓട്ടോ വിളിച്ച് കാരപ്പാക്കത്തു നിന്ന് അഡയാര്‍ വരെയും അവിടെ നിന്ന് 23 സി ബസില്‍ സ്പെന്‍സര്‍ പ്ലാസയിലേക്കും പോയി. അതായിരുന്നു ആദ്യമായി ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര. പിന്നങ്ങോട്ട് ഒരുമിച്ചായിരുന്നു എല്ലാ യാത്രയും എന്നും അന്ന് വിനീത് കുറിച്ചു. അടുത്തിടെ ഒരു അഭിമുഖത്തിൽ വിനീത് ദിവ്യയെ ആദ്യമായി കണ്ടതിനെ കുറിച്ചു പറഞ്ഞതിങ്ങനെ.

കോളേജിൽ റാഗിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ദിവ്യയെയും അവർ റാഗ് ചെയ്യുന്നുണ്ട്. എന്റെ തമിഴ് സുഹൃത്തക്കൾ ആയിരുന്നു റാഗ് ചെയ്തിരുന്നത്.ദിവ്യയുടെ ഊഴം എത്തിയപ്പോൾ എന്നോട് സുഹൃത്തുക്കൾ അവളെ കൊണ്ട് ഒരു മലയാളം പാട്ട് പാടിപ്പിക്കാൻ പറഞ്ഞു. ഞാൻ ദിവ്യയെ അടുത്ത് വിളിച്ചു “സീനിയേർസ് ഉള്ളപ്പോൾ ഓഡിറ്റോറിയത്തിൽ ഒന്നും വരണ്ട, ക്ലാസ്സിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞു വിട്ടു. അങ്ങനെ റാഗിംഗിന് ഇടയിലാണ് ആദ്യമായി ദിവ്യയെ കാണുന്നത്. കോളേജിലെ മ്യൂസിക് ക്ലബ്ബിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. കോളേജിൽ ഞങ്ങൾ ഒരുമിച്ചു പാടിയിട്ടൊക്കെ ഉണ്ട്. അങ്ങനെ അങ്ങനെ.. പതിയെ പ്രണയത്തിലായി.

Comments are closed.