വിജയ് യേശുദാസ് ഇനി മലയാള സിനിമയിൽ പാടില്ല, കാരണംഗാനഗന്ധർവൻ യേശുദാസിന്റെ മകനും, അച്ഛന്റെ പാരമ്പര്യം നിലനിർത്താൻ തക്ക മികവ് ആദ്യ കാലങ്ങളിൽ തന്നെ തെളിയിച്ച ഒരാളാണ് വിജയ് യേശുദാസ്. ഗായകനും നടനും ഒക്കെയായി കഴിവ് തെളിയിച്ച താരമാണ് വിജയ്. തെന്നിന്ത്യയിലെ എല്ലാം ഭാഷയിലും പാടിയിട്ടുണ്ട്. 1999 ൽ ആണ് അദ്ദേഹം തന്റെ കരിയർ തുടങ്ങുന്നത്. തന്റെ കരിയറിൽ എടുക്കുന്ന ഒരു കടുത്ത തീരുമാനം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വിജയ് യേശുദാസ് ഇപ്പോൾ.

ഇനി മലയാള സിനിമയിൽ പാടില്ല എന്ന കാര്യം തുറന്നു പറഞ്ഞാണ് വിജയ് യേശുദാസ് എത്തിയിരിക്കുന്നത്. ഞെട്ടലോടെ ആണ് വിജയ്‌യുടെ തീരുമാനത്തിനു ആരാധകർ പ്രതികരിച്ചത്. തനിക്കും തന്റെ അച്ഛനും ഈ ഇൻഡസ്ട്രിയിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് വിജയ് യേശുദാസ് പറയുന്നു. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം പറയുന്നു..

സിനിമ ഇൻഡസ്ട്രിയിൽ എത്തി ഇരുപതാം വർഷമാണ് വിജയ് യേശുദാസ് ഇത്തരമൊരു തീരുമാനം എടുത്തു ഞെട്ടിച്ചത്. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനുള്ള അവാർഡ് നേടിയ ഒരാളാണ് വിജയ് യേശുദാസ്. മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് മ്യൂസിക് ഇൻഡസ്ട്രിയുടെ ഭാഗമാകുന്നത്. പൂമുത്തോളെ എന്ന ഗാനത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ്ക്ക് ലഭിച്ചിരുന്നു.

Comments are closed.