ലോക്ക് ഡൌൺ വരുമാനത്തെ ബാധിച്ചെന്ന് പറഞ്ഞപ്പോൾ അവർ കളിയാക്കി ചിരിച്ചു, വിജയ് യേശുദാസ് പറയുന്നുഅടുത്തിടെ ഗായകൻ വിജയ് യേശുദാസ് നടത്തിയ ഒരു പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇനി മലയാള സിനിമയിൽ പാടില്ല എന്നാണ് വനിതക്ക് നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് പറഞ്ഞത്. മലയാള സിനിമ പിന്നണി ഗാനരംഗം അവഗണന നിറഞ്ഞ ഒന്നാണെന്നും വളരെ മോശം കാര്യങ്ങൾ അവിടെ നിന്നും തനിക്ക് അനുഭവപെട്ടു എന്നുമാണ് വിജയ് യേശുദാസ് പറഞ്ഞത്. തമിഴ് തെലുങ്ക് പിന്നണി ഗാനരംഗത്തു നിന്നും എന്നാൽ വളരെ ബഹുമാനം ലഭിക്കാറുണ്ടെന്നുമാണ് വിജയ് യേശുദാസ് പറഞ്ഞത്.

വനിതക്ക് നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് പറഞ്ഞ മറ്റു കാര്യങ്ങളും ശ്രദ്ധേയമാണ്. ലോക്ക് ഡൗണിനു ശേഷം തനിക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായി എന്ന് പറഞ്ഞപ്പോൾ പലരും അത് തമാശയായി എടുത്തതെന്ന് വിജയ് യേശുദാസ് പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്നും ഈ അടുത്തിടെ കഴിച്ചു ഇറങ്ങിയപ്പോൾ കുറച്ചുപേർ അടുത്തെത്തി. സംസാരം ലോക്ക് ഡൗണിനെ കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും ഒക്കെയായി. പ്രളയവും അതെ തുടർന്നു എത്തിയ ലോക്ക് ഡൗണും എല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാൻ പറഞ്ഞപ്പോൾ അവർക്ക് ചിരി.

യേശുദാസിന്റെ മകന് ഇഷ്ടം പോലെ കാശുണ്ടാകുമല്ലോ എന്നാണ് അവർ ചോദിക്കുന്നത്. ഒരു സിനിമയിൽ പാടുന്നത് എത്ര പ്രതിഫലം എനിക്ക് കിട്ടുമെന്ന് ഊഹിച്ചു പറയാൻ ഞാൻ പറഞ്ഞു. അവർ പറഞ്ഞ തുക അഞ്ചു സിനിമകളിൽ പാടിയാലും എനിക്ക് കിട്ടില്ല എന്നതാണ് സത്യം. കൊറോണയും ലോക്ക് ഡൗണും മൂലം പ്രോഗ്രാമുകൾ കുറഞ്ഞെങ്കിലും നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവരെ നമ്മൾ നോക്കണ്ടേ. മക്കളുടെ സ്കൂൾ ഫീസിനൊന്നും ഇളവുകൾ ഇല്ലാലോ

Comments are closed.