അഞ്ചു വർഷമായി അമ്പലത്തിലോ പള്ളിയിലോ പോകാറില്ല, ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ അച്ഛനുമായി ചേരില്ല, വിജയ് യേശുദാസ്ഗാനഗന്ധർവൻ യേശുദാസിന്റെ മകനാണ് വിജയ് യേശുദാസ്. ഇരുപതു വർഷമായി പിന്നണി ഗാനരംഗത്തു സജീവമാണ് വിജയ് യേശുദാസ്. ഒരു ഗായകൻ മാത്രമല്ല നടൻ എന്ന വിജയ് യേശുദാസ് കഴിവ് തെളിയിച്ചിട്ടുണ്ട്. മില്ലേനിയം സ്റ്റാർസ് എന്ന സിനിമയിൽ പാടിയാണ് സിനിമ പിന്നണി ഗാനരംഗത്തു വിജയ് യേശുദാസ് തുടക്കം കുറിക്കുന്നത്. തെന്നിന്ത്യലെ മറ്റു ഭാഷകളിലാണ് വിജയ് യേശുദാസ് പാടിയിട്ടുണ്ട്. നിരവധി വേദികളിലും ഗാനാലാപന മികവിലൂടെ വിജയ് യേശുദാസ് തിളങ്ങിയിട്ടുണ്ട്.

അടുത്തിടെ വനിതക്ക് നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് പറഞ്ഞ കാര്യങ്ങൾ പലതും ശ്രദ്ധേയമായിരുന്നു. മലയാള പിന്നണി ഗാനരംഗത്തു നിന്നും ഉണ്ടായിട്ടുള്ള അവഗണനയുടെ കാര്യം പറഞ്ഞ വിജയ് യേശുദാസ് തന്റെ വ്യക്തിതാല്പര്യങ്ങളെ കുറിച്ചും പറയുകയുണ്ടായി. യേശുദാസിന്റെ ദൈവ ഭക്തിയെ കുറിച്ചും മറ്റും എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ തന്റെ അച്ഛനിൽ നിന്നും വ്യത്യസ്തനാണ് താനെന്നു വിജയ് യേശുദാസ് പറയുന്നു. താനൊരു ദൈവ വിശ്വാസി അല്ലെന്നാണ് വിജയ് യേശുദാസ് പറയുന്നത്. വനിതക്ക് നൽകിയ അഭിമുഖത്തിൽ വിജയ് പറയുന്നതിങ്ങനെ.

ദൈവവിശ്വാസത്തിന്റേയും ഭക്തിയുടേയും കാര്യങ്ങളിൽ ഞാനും അപ്പയും തമ്മിൽ ചേരില്ല. അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ, എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉറക്കുന്നതും ഉണർത്തുന്നതും അപ്പയാണ്. കച്ചേരിക്ക് മുൻപ് പ്രത്യേക വ്രതചിട്ടയുമുണ്ട്. എല്ലാ ദൈവങ്ങളേയും ബഹുമാനിക്കണമെന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്.പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റേയും ദിവസം ആരംഭിച്ചിരുന്നത്. ഒരു ഘട്ടത്തിൽ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോൾ അഞ്ച് വർഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്. പ്രാർത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നുകയ്യിൽ ധാരാളം പണം വരാൻ വേണ്ടി പ്രാർത്ഥിക്കണം എന്നൊക്കെ പറയുന്നത് എന്ത് ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനർജി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളെ പോസിറ്റീവാക്കുന്ന എനർജിയാണ് എന്റെ ദൈവം. നമ്മുടെ പ്രശ്‌നങ്ങൾ നമ്മൾ തന്നെ വേണം പരിഹരിക്കാൻ.

Comments are closed.